ദക്ഷിണ സൗദിയിൽ മണ്ണാർക്കാട് സ്വദേശി കൊല്ലപ്പെട്ടു; രണ്ട് ബംഗ്ലാദേശികൾ പിടിയിൽ

New Update
detah

ജിസാന്‍ (സൗദി അറേബ്യ):  ദക്ഷിണ സൗദിയിലെ ജിസാൻ നഗരത്തിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട്, മണ്ണാര്‍ക്കാട്, ഒന്നാം മൈല്‍, കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി പി സൈദ് ഹാജിയുടെ മകന്‍ ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദ് (44) ആണ് കൊല്ലപ്പട്ടത്.  

Advertisment

കൊലപാതകത്തിൽ  പ്രതികളെന്ന് സംശയിക്കുന്ന രണ്ട്  ബംഗ്ലാദേശി പൗരന്മാരെ സൗദി പോലിസ് അറസ്റ്റ്  ചെ്തിട്ടുണ്ട്.    ജിദ്ദ - ജിസാൻ  പാതയിലെ ദർബ്  പ്രദേശത്ത്  ചൊവ്വാഴ്ച  രാത്രിയാണ്  കൊലപാതകം  നടന്നത്.   

സെപ്റ്റംബര്‍ ഒമ്പതിനാണ്  അബ്ദുല്‍ മജീദ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയത്. ദര്‍ബില്‍ ശീഷ കടയിലാണ് ജോലി ചെയ്തിരുന്നത്. ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയെ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സമീപത്തുള്ളവർ  വിവരിച്ചത്.  

സംഭവത്തിൽ മൂന്ന്  പേരെയാണ്  സംശയമെങ്കിലും  രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്.

Advertisment