/sathyam/media/media_files/zPMdVq3LX5cZ4W7T10CB.jpg)
ജിദ്ദ: കോട്ടക്കൽ തലകാപ്പ് - ജിദ്ദ മഹല്ല് കമ്മിറ്റിയുടെ ജനറൽ ബോഡിയും കുടുംബ സംഗമവും പെരുന്നാൾ ദിനമായ ബുധനാഴ്ച വൈകുന്നേരം നടന്നു. ജിദ്ദ അൽ സഫ സ്ട്രീറ്റിൽ വെച്ച് നടന്ന പരിപാടി
നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡൻ്റ് അബ്ദുൽ കരീം പെരുവൻ കുഴി അദ്ധ്യക്ഷനായിരുന്നു. കുവൈത്തിൽ നിന്നെത്തിയ മുജീബ് റഹ്മാൻ വിലങ്ങൻ മുഖ്യാഥിതിയായിരുന്നു.
കഴിഞ്ഞ കാല പ്രവർത്തന - സാമ്പത്തിക റിപ്പോർട്ട് മുഹമ്മദ് റാസിൽ ഒളകര അവതരിപ്പിച്ചു. അബ്ദുൽ അസീസ് കിഴിക്കെട്ടി, ഇബ്‌റാഹീം ഹാജി നമ്പ്രത്തൊടി, യൂസഫ് മേലേതിൽ തുടങ്ങിയവർ സംസാരിച്ചു. മുഴുവൻ മെമ്പർമാരും ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി.
ശേഷം റിപ്പോർട്ട് അംഗീകരിച്ച് പാസ്സാക്കുകയും പഴയ കമ്മിറ്റി പിരിച്ച് വിട്ട് അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ ഐക്യ ഖണ്ഡേന തെരഞ്ഞെടുക്കുകയും ചെയ്തു. സഹൂദ് മേലേതിൽ സ്വാഗതവും നാസർ കുന്നത്ത് നന്ദിയും പറഞ്ഞു.
പുതിയ മഹല്ല് കമ്മിറ്റി ഭാരവാഹികൾ:
പ്രസിഡന്റ് : ഇബ്‌റാഹീം ഹാജി നമ്പ്രത്തൊടി. വൈസ് പ്രസിഡന്റുമാർ: യൂസുഫ് മേലേതിൽ, അബ്ദുൽ കരീം പെരുവൻകുഴി, യൂസഫലി മേലേതിൽ.
ജനറൽ സെക്രട്ടറി: നാണി ഇസ്ഹാഖ് മാസ്റ്റർ. ജോ. സെക്രെട്ടറിമാർ: മുഹമ്മദ് റാസിൽ ഒളകര, സഊദ് മേലേതിൽ, ഫദ്ൽ കടവണ്ടി. ട്രഷറർ: അബ്ദുൽ അസീസ് കിഴിക്കെട്ടി.