മയക്കുമരുന്ന് റാക്കറ്റ്: ജിദ്ദയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

രാജ്യത്ത്  കഴിയുന്ന പ്രവാസികൾക്കിടയിൽ മയക്ക്മരുന്ന്  മാർക്കറ്റിങ്  പതിവാക്കിയ സംഘത്തിൽ പെടുന്നവരാണ് ഇവർ എന്നാണ് പ്രാഥമിക വിവരം.  

New Update
jiddah Untitledpra

ജിദ്ദ: മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ കൂടി ജിദ്ദയിൽ പിടിയിലായി.  അതിലൊരാൾ ഇന്ത്യൻ പ്രവാസിയാണ്.   മറ്റൊന്ന് ബംഗ്ളാദേശ് പ്രവാസിയും. മയക്ക്മരുന്ന്  വേട്ട ഉൾപ്പെടയുള്ള സമാന രംഗത്ത് പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗമാണ് ഇവരെ പിടികൂടിയത്.    

Advertisment

രാജ്യത്ത്  കഴിയുന്ന പ്രവാസികൾക്കിടയിൽ മയക്ക്മരുന്ന്  മാർക്കറ്റിങ്  പതിവാക്കിയ സംഘത്തിൽ പെടുന്നവരാണ് ഇവർ എന്നാണ് പ്രാഥമിക വിവരം.  

നിരോധിത ഹഷീഷ്  ആണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടിയിലായ ഇന്ത്യക്കാരനെ സംബന്ധിച്ച മറ്റു വിവരങ്ങൾ അറിവായിട്ടില്ല.

തുടർ നടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്ക്മരുന്ന് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്നും അതിനായി പ്രവിശ്യാ അടിസ്ഥാനത്തിൽ പ്രത്യേക ടെലിഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പൊതുജനങ്ങളെ അറിയിച്ചു.

Advertisment