New Update
/sathyam/media/media_files/v1rUZuvB5mfrIk6l2vaz.jpg)
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ഉയരമുള്ള ബില്‍ഡിംഗ് ജിദ്ദ ടവര്‍. കഴിഞ്ഞദിവസം കിംഗ്ഡം ഹോള്‍ഡിങ് കമ്പനി ചെയര്‍മാന്‍ വലിയത് ബിന്‍തലാല്‍ ജിദ്ദ ടവര്‍ സന്ദര്‍ശിച്ചു.
Advertisment
മൂന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന ജിദ്ദ ടവര്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാളും വലിയ കെട്ടിടമെന്ന ഒന്നാം സ്ഥാനം സൗദി ജിദ്ദ ടവര്‍ നേടിയെടുക്കും.
ജിദ്ദ ടവറിന്റെ ഉയരം 157 നിലകളാണ്. ഏഴു വര്‍ഷത്തിനുശേഷം ബിന്‍തലാല്‍ ഗ്രൂപ്പിന് കിട്ടുന്ന ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ വര്‍ക്കാണ്.
സൗദി അറേബ്യ ടൂറിസം രംഗത്തും വലിയ രീതിയില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒട്ടനവധി വിദേശ കമ്പനികള്‍ സൗദി അറേബ്യയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനായി എത്തിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ ജിസിസി രാജ്യങ്ങളില്‍ ജോലി സാധ്യത ഉള്ള രാജ്യമായി സൗദി അറേബ്യ മാറിക്കൊണ്ടിരിക്കുകയാണ്.