ജിദ്ദയിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി

New Update
obitUntitled

ജിദ്ദ:  ഹൃദയാഘാതം മൂലം ജിദ്ദയിൽ വെച്ച് മരണപെട്ട പ്രവാസിയുടെ മൃതദേഹം സ്വദേശത്ത് എത്തിച്ച് ഖബറടക്കി.  

Advertisment

മലപ്പുറം,  എ ആർ നഗർ,   കുന്നുംപുറം സ്വദേശിയും  പാലമഠത്തിൽ എരണിപുറം ചേകുട്ടി ഹാജിയുടെ മകനുമായ അബ്ദുൾ നിസാർ ആണ് ജിദ്ദയിലെ സമീർ അബ്ബാസ് ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.   ഹൃദയാഘാതമായിരുന്നു മരണ കാരണം.

സ്വദേശമായ കുന്നുംപുറം, നടുപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.  മയ്യിത്ത് നാട്ടിൽ എത്തിക്കുന്നതിന്ന് വേണ്ട നിയമ നടപടികൾക്ക് ജിദ്ദ കെ എം സി സി  വെൽഫയർ വിങ്ങും, മറ്റു പ്രവർത്തകരും  ബന്ധുക്കളും രംഗത്തുണ്ടായിരുന്നു.  ജിദ്ദയിലെ  മസ്ജിദുൽ സഊദിൽ വെച്ചുള്ള  ജനാസ നിസ്കാരത്തിന് ശേഷമാണ് മൃതദേഹം കൊണ്ടുപോയത്.

ജിദ്ദയിലെ ചെറുകിട സംരംഭകൻ കൂടിയായ അബ്ദുൾ നിസാർ പ്രശസ്തമായ ജ്യൂസ് വേൾഡ്, മന്തി വേൾഡ് തുടങ്ങിയവയുടെ  മേനേജറായിരുന്നു.   കഴിഞ്ഞ ആഴ്ചയായിരുന്നു വിയോഗം.

Advertisment