ഒതായി - ചാത്തല്ലൂർ വെൽഫയർ കമ്മറ്റി ജിദ്ദയിൽ ചെറിയ പെരുന്നാളാഘോഷം സംഘടിപ്പിച്ചു

പ്രസിഡന്റ് വി ടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.  മുജീബ് സി ടി പെരുന്നാൾ സന്ദേശം അവതരിപ്പിച്ചു,  കെ സി ഫൈസൽ ബാബു ആമുഖ പ്രഭാഷണം നടത്തി.

New Update
etrtUntitledb.jpg

ജിദ്ദ: ഒതായി, ചാത്തല്ലൂർ വെൽഫയർ കമ്മറ്റി  ജിദ്ദയിൽ വിപുലമായ ചെറിയ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ സ്പോർട്സ് ആൻഡ് ആർട്സ് ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറി. ചടങ്ങ് കമ്മറ്റി രക്ഷാധികാരി സുൽഫീക്കർ ഒതായി, ഉൽഘാടനം ചെയ്തു,

Advertisment

പ്രസിഡന്റ് വി ടി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.  മുജീബ് സി ടി പെരുന്നാൾ സന്ദേശം അവതരിപ്പിച്ചു,  കെ സി ഫൈസൽ ബാബു ആമുഖ പ്രഭാഷണം നടത്തി.

മുഹിസിന ടീച്ചർ, ഹബീബ് കാഞ്ഞിരാല, ജുനൈസ് ബാവ യു പി ,റിയാദിൽ നിന്നെത്തിയ  ഹുസൈൻ കുട്ടി പി, നാസ്സർ കെ ടി, ഷാഫി കെ പി, റാഫി മണ്ണയിൽ, സക്കീർ കെ സി, ഷഫീക്ക്  എന്നിവർ ആശംസ പ്രസംഗം നടത്തി.

ഷാഹിദ് പന്തലിങ്ങൾ, ജംഷീർ ചാത്തലൂർ , കാദർ ഒതായി, കെ പി നിയാസ്,  ഫവാസ് ഓതായി, റന കെ പി,  റഫ ഷാഫി, റിസ കെ പി,ഫാത്തിമ, അമാന  തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു, 

ഗ്രൂപ്പുകളാക്കി തിരിച്ച് ക്വിസ് മൽസരവും,  ഷൂട്ട് ഔട്ട്, വടം വലി, ലെമൺ സ്പൂൺ, ചാക്ക് റൈസ്, തുടങ്ങി വിവിധ ഇനം പരിപാടികൾ  അരങ്ങേറി.  സമാപനമായി  ഫുട്‌ബോൾ മൽസരവും അരങ്ങേറി.  

വി ടി ഷിജാഹ്,  വി ടി ആരിഫ് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി ഷബീബ് ടി നന്ദി പറഞ്ഞു.

Advertisment