/sathyam/media/media_files/2025/01/14/hSPa7KFkvgP5lDJEyj1A.jpg)
കുവൈറ്റ്: റാന്നി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. റാന്നി കൈപ്പുഴ ചുഴുകുന്നില്‍ വീട്ടില്‍ ജിന്‍സ് ജോസഫ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതം മൂലമായിരുന്നു മരണം.
അബ്ബാസിയയിലെ ഫ്‌ലാറ്റില്‍ കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് മകന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ ജിന്‍സിന്റെ ഭാര്യയെ വിളിച്ചുവരുത്തി വാതില്‍ പൊളിച്ചു
അപ്പോഴാണ് ജിന്‍സിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം സബാഹ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
റാന്നി പ്രവാസി അസോസിയേഷന്‍ സജീവ അംഗമായിരുന്നു ജിന്‍സ്. മുന്‍പ് ഇസ ഹുസൈന്‍ അല്‍ യൂസഫി കമ്പനിയില്‍ ജോലി ചെയ്തിരുന്നു
ഭാര്യ: ബിനോ ജിന്‍സ് (നഴ്‌സ് സോഷ്യല്‍ അഫയേഴ്‌സ്).
മക്കള്‍: ആന്‍ഡ്രൂ ജോസഫ് ജിന്‍സ് (യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍), അല്‍മ അച്ചു ജിന്‍സ്, അല്‍സ മെറിന്‍ ജിന്‍സ് (ഇരുവരും നാട്ടിലാണ്).