/sathyam/media/media_files/2026/02/02/untitled-2026-02-02-09-05-42.jpg)
കുവൈറ്റ്: പ്രവാസികളെയും കേരളത്തെയും അവഗണിച്ച കേന്ദ്ര ബജറ്റില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ - കല കുവൈറ്റ് പ്രതിഷേധം രേഖപ്പെടുത്തി.
നാടിന്റെ സാമ്പത്തിക സ്രോതസിന്റെ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ അപ്പാടെ മറന്നുകൊണ്ടുള്ള സമീപകാല കേന്ദ്ര ബജറ്റുകള്‍ പോലെ തന്നെയാണ് ഇത്തവണയും കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി പുനരധിവാസ പാക്കേജുകളോ ക്ഷേമ പദ്ധതികളോ ഒന്നുംതന്നെ ബജറ്റില്‍ വകയിരുത്തിയിട്ടില്ല.
കേരളത്തിന് പ്രത്യേക പാക്കേജുകളോ,കേരളം ആവശ്യപ്പെട്ട എയിംസ് ഉള്‍പ്പെടെയുള്ള 29 ഇന കാര്യങ്ങളോ ബജറ്റില്‍ ഇല്ലെന്നത് കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തി.
ആയുര്‍വേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഎ) പ്രഖ്യാപിച്ചപ്പോഴും ആയുര്‍വേദത്തിന്റെ പ്രധാനകേന്ദ്രമായ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ല.
ഏഴിടങ്ങളില്‍ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും പട്ടികയില്‍ കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us