കനിവ് കുവൈറ്റ് വെബ്സൈറ്റ് ലോഞ്ചിംഗ് 2026 ജനുവരി 1-ന്; ഫാത്തിമ അൽ നാസരി മുഖ്യാതിഥി

കരുതലും സ്നേഹവും ലക്ഷ്യമാക്കി കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന കനിവിന്റെ പുതിയ ചുവടുവെപ്പാണ് ഈ വെബ്‌സൈറ്റ് എന്ന് ഭാരവാഹികൾ അറിയിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

അബ്ബാസിയ: കുവൈറ്റിലെ പ്രവാസി ഭാരതീയർക്കിടയിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന കനിവ്  ഇന്ത്യൻ വെൽഫെയർ കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ചിംഗ് 2026 ജനുവരി 1-ന് നടക്കും.

Advertisment

അബ്ബാസിയയിലെ എവർ ഗ്രീൻ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 3 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി ഫാത്തിമ അൽ നാസരി പങ്കെടുക്കും.

കരുതലും സ്നേഹവും ലക്ഷ്യമാക്കി കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന കനിവിന്റെ പുതിയ ചുവടുവെപ്പാണ് ഈ വെബ്‌സൈറ്റ് എന്ന് ഭാരവാഹികൾ അറിയിച്ചു.

ഡാൻസ്. ഗാനമേളഎന്നിവയും ചടങ്ങിന് മാറ്റ് കൂട്ടും ഏവരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി കനിവ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +965 6657 7110.

Advertisment