New Update
/sathyam/media/media_files/2025/01/25/18JgYW1RUQKaxDtFVIxp.jpg)
കുവൈറ്റ്: ഇസ്ര, മിറാജ് പ്രമാണിച്ച് ജനുവരി 30 വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും അവധിയായിരിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു.
Advertisment
ഔദ്യോഗിക അവധി അനുസരിച്ചാണ് അവധി എന്ന് കെബിഎ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്‌ഖ അൽ-എസ്സ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു
സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) പുറപ്പെടുവിച്ച നിർദ്ദേശത്തെത്തുടർന്ന് ഫെബ്രുവരി 2 ഞായറാഴ്‌ച ബാങ്കുകൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അൽ-എസ്സ കൂട്ടിച്ചേർത്തു.
ജനുവരി 14-ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്‌ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര യോഗത്തിൽ എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനം ജനുവരി 30 വ്യാഴാഴ്‌ച നിർത്തിവയ്ക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.