കെ സി എ - ബി എഫ് സി ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറി

കെ സി എ - ബി എഫ് സി ഓണം പൊന്നോണം 2023 ആഘോഷ പരിപാടികൾക്ക് കൊടിയേറി

New Update
bahrain

സാദത്ത് കരിപ്പാക്കുളം

ബഹ്‌റൈന്‍: കെ സി എ - ബി എഫ് സി ഓണം പൊന്നോണം 2023 ആഘോഷ പരിപാടികള്‍ക്ക് കൊടിയേറി. കെ സി എ അങ്കണത്തില്‍ വെച്ച് നടന്ന പരിപാടികളില്‍ മിനിസ്ട്രി ഓഫ് സോഷ്യല്‍ ഡെവലപ്‌മെന്റ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഇനാസ് അല്‍ മാജീദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

Advertisment

2bahraian

വിശിഷ്ടാതിഥി തിരുവോണ വസ്ത്രങ്ങള്‍ അണിഞ്ഞ് പങ്കെടുത്തത് ചടങ്ങിന് ഒരു പ്രത്യേകതയായി. കെസിഎ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെസിഎ പ്രസിഡന്റ് നിത്യന്‍ തോമസ് അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സേവി മാത്തുണ്ണി, ടൈറ്റില്‍ സ്‌പോണ്‍സര്‍ ബി എഫ് സി റീട്ടെയില്‍ സെയില്‍സ് മാനേജര്‍ ആനന്ദ് നായര്‍ എന്നിവര്‍ അംഗങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

bahraian

കെ സി എ കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍ നന്ദി പറഞ്ഞു. വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ കെസിഎ അംഗങ്ങളും സമ്മര്‍ ക്യാമ്പ് കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

1bahraian

Advertisment