New Update
/sathyam/media/media_files/2026/01/01/untitled-2026-01-01-14-40-31.jpg)
കുവൈത്ത്: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് സംഘടിപ്പിക്കുന്ന മലബാർ മഹോത്സവത്തിന്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മൈലാഞ്ചി മത്സരം സംഘടിപ്പിക്കുന്നു.
Advertisment
2026 ഫെബ്രുവരി 13ന്, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ഉച്ചയ്ക്ക് 1.30 മണിക്കാണ് മത്സരം.
പരമ്പരാഗതവും ആധുനികവുമായ മൈലാഞ്ചി ഡിസൈൻ ആശയങ്ങൾ അവതരിപ്പിക്കാൻ മത്സരാർഥികൾക്ക് അവസരം ഒരുക്കുന്ന മത്സരത്തിൽ, മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
മൈലാഞ്ചി മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 55809597, 65959387, 98053009 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2026 ഫെബ്രുവരി 5.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us