ജനസാഗരമായി കെ.ഡി.എൻ.എ മലബാർ മഹോത്സവം; കുവൈത്തിൽ ‘കോഴിക്കോട്ടങ്ങാടി’ പുനർജനിച്ചു

കോഴിക്കോടിന്റെ പൈതൃകവും മാധുര്യവും കുവൈത്തിന്റെ മണ്ണില്‍ അനുഭവിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

New Update
Untitled

കുവൈത്ത്: പ്രവാസലോകത്ത് കോഴിക്കോടിന്റെ തനത് സംസ്‌കാരവും സ്‌നേഹവും വിളിച്ചോതി കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) സംഘടിപ്പിച്ച മലബാര്‍ മഹോത്സവം ചരിത്ര വിജയമായി. 

Advertisment

അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ 'കോഴിക്കോട്ടങ്ങാടി' വേദിയില്‍ നടന്ന മെഗാ ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  സാംസ്‌കാരിക സമ്മേളനം പ്രശസ്ത ചലച്ചിത്ര താരം ഹരീഷ് പേരടി ഉദ്ഘാടനം ചെയ്തു.


കോഴിക്കോടിന്റെ പൈതൃകവും മാധുര്യവും കുവൈത്തിന്റെ മണ്ണില്‍ അനുഭവിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Untitled

കെ.ഡി.എന്‍.എ പ്രസിഡന്റ് സന്തോഷ് പുനത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം മുഖ്യ പ്രയോജകരായ അസീം സേട്ട് സുലൈമാന്‍ (ഷിഫാ അല്‍ ജസീറ), ഫിലിപ്പ് ജോണ്‍ (അല്‍ മുല്ല എക്‌സ്‌ചേഞ്ച്), ഹിദായത്തുള്ള (എം.എ ഹൈതര്‍ ഗ്രൂപ്പ്), പി.എസ് കൃഷ്ണന്‍ (ടാര്‍ഗറ്റ് ഇന്റര്‍നാഷണല്‍), മുഹമ്മദ് അലി (മംഗോ ഹൈപ്പര്‍) എന്നിവര്‍ സംസാരിച്ചു. അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ കടലുണ്ടി, വനിതാ വിഭാഗം പ്രസിഡന്റ് ലീന റഹ്‌മാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.

മുഖ്യാതിഥി ഹരീഷ് പേരടിയെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ സുരേഷ് മാത്തൂര്‍ ഉപഹാരം നല്‍കി ആദരിച്ചു. പ്രശസ്ത ഗായകന്‍ ആസിഫ് കാപ്പാടിനെ ഇല്യാസ് തോട്ടത്തിലും, ഗായിക മഞ്ജരിയെ അനു സുല്‍ഫിയും കെ.ഡി.എന്‍.എക്ക് വേണ്ടി ആദരിച്ചു.

വിവിധ മേഖലകളില്‍ സഹകരിച്ച പ്രമുഖരായ ഷറഫുദ്ദിന്‍ കണ്ണേത്ത് അഫ്‌സല്‍ ഖാന്‍, അയൂബ് കെച്ചേരി, ആബിദ് അബ്ദുള്‍ കരീം, സുനില്‍ നായര്‍, ടിറ്റി ലൂകോസ്, ഒസാം വാഹിദ്, മന്‍സൂര്‍ ചൂരി, കെ.ടി. തോമസ്, മുഹമ്മദ് ഷാസിന്‍, ലത്തീഫ് സി.എച്, സിബി അറക്കല്‍ തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.

കലാവിരുന്നിന്റെ രാവ്

ഇടവേളകളില്ലാതെ അരങ്ങേറിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കാണികള്‍ക്ക് നവ്യാനുഭവമായി.

 * മഞ്ജരി ലൈവ് ബാന്‍ഡ്: പ്രശസ്ത സിനിമാ ഗായിക മഞ്ജരിയുടെ സംഗീത വിരുന്ന്.
 * മ്യൂസിക് ഷോ: ആസിഫ് കാപ്പാട്, ജെസ്സി ജോയ്സണ്‍ എന്നിവരുടെ ഗാനമേള.
 * അറബിക് ലയാലി: ലബനീസ് ഗ്രൂപ്പിന്റെ നൃത്തവിരുന്ന്.

 * ഗസല്‍ സന്ധ്യ: റാഫി കല്ലായ്, സമീര്‍ വെള്ളയില്‍, അയാന്‍ മാത്തൂര്‍ എന്നിവരുടെ ഗാനങ്ങള്‍.
 * പൂതപ്പാട്ട്: ജാസ് ഡാന്‍സ് സ്റ്റുഡിയോ അവതരിപ്പിച്ച ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്‌ക്കാരം.
 * കൂടാതെ ഒപ്പന, വിവിധ നൃത്തങ്ങള്‍ എന്നിവയും അരങ്ങേറി.

Untitled


മൈലാഞ്ചി മത്സരത്തില്‍ വിജയിച്ച ഫാത്തിമ ഹന്ന, ആയിഷ നവാല്‍, സുമയ്യ നൗഷാദ് എന്നിവര്‍ക്കും 'കഥാരസം' ചെറുകഥാ മത്സരത്തിലെ വിജയികളായ മഞ്ജു മൈക്കിള്‍, ജോബി ബേബി, അഷറഫ് ഒതുങ്ങാനാകത്ത് എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.


മെര്‍ലിന്‍ അവതാരകയായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ ആലക്കല്‍ നന്ദിയും പറഞ്ഞു. സുരേഷ് മാത്തൂരിന്റെ നേതൃത്വത്തില്‍ കെ.ഡി.എന്‍.എ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ്, വനിതാ വിഭാഗം അംഗങ്ങള്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

Advertisment