കുവൈത്ത്: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 'നമ്മുടെ കോഴിക്കോട് ഓണാഘോഷം 2025' ഫ്ലയർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ് പ്രകാശനം ചെയ്തു.
കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിലിൻ്റെ അധ്യക്ഷതയിൽ അബ്ബാസിയ സംസം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ ശ്യാം പ്രസാദ് സ്വാഗതം ആശംസിച്ചു.
പ്രോഗ്രാം ജോ. കൺവീനർമാരായ ഇല്യാസ് തോട്ടത്തിൽ, അബ്ദുറഹ്മാൻ എം.പി, സംഘടന വൈസ് പ്രസിഡണ്ട് അസീസ് തിക്കോടി, അഡ്വൈസറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, വുമൺസ് ഫോറം പ്രസിഡണ്ട് ലീന റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായ ഷൗക്കത്ത് അലി, രാമചന്ദ്രൻ പെരിങ്ങോളം, വിനയകുമാർ, സമീർ കെ.ടി, ഷാജഹാൻ, ഷമീർ പി.എസ്, തുളസീധരൻ തോട്ടക്കര, വിജേഷ് വേലായുധൻ, പ്രത്യുമ്നൻ എം, റജീസ് സ്രാങ്കിൻ്റകം, പ്രജിത്ത് പ്രേം, ഹനീഫ കുറ്റിച്ചിറ, അഷ്റഫ് എം, ഹമീദ് പാലേരി, ഉമ്മർ എ.സി എന്നിവർ നേതൃത്വം നൽകി.
ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 3, വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ വച്ച് നടക്കും. കലാപരിപാടികൾ, വിവിധ മത്സരങ്ങൾ, ശിങ്കാരിമേളം, ഓണസദ്യ എന്നിവ ഉൾപ്പെടുത്തി ഭംഗിയാർന്ന പരിപാടികൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.