കാസർഗോഡിന്റെ നന്മയ്ക്ക് പ്രവാസി ആദരം: അബ്ദുൾ അസീസ് അക്കരയ്ക്ക് കെ.ഇ.എ. കമ്മ്യൂണിറ്റി അവാർഡ് 2025

സ്വന്തം വ്യവസായ സംരംഭങ്ങളോടൊപ്പം തന്നെ പിറന്ന നാടിന്റെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്നും അവർ കൂട്ടിച്ചേർത്തു.

New Update
Untitled

കുവൈറ്റ്:കാസർഗോഡ് ജില്ലയുടെ ജീവകാരുണ്യ രംഗത്ത് അതുല്യമായ സംഭാവനകൾ നൽകുന്ന പ്രമുഖ ഖത്തർ പ്രവാസി വ്യവസായിയും അക്കര ഫൗണ്ടേഷൻ ചെയർമാനുമായ അബ്ദുൾ അസീസ് അക്കരയ്ക്ക് കാസർഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കുവൈറ്റ് ) കമ്മ്യൂണിറ്റി അവാർഡ് 
 പ്രവാസ ലോകത്ത് നിന്നും നാടിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് കെ.ഇ.എ. അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

Advertisment

കാസർഗോഡ് ജില്ലയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കുമായി സമഗ്ര പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന അക്കര ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളാണ് അബ്ദുൾ അസീസ് അക്കരയെ അവാർഡിന് അർഹനാക്കിയത് എന്ന് കെ ഈ ഇ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു ഡിസംബർ 5ന് അബ്ബാസിയ ഇന്ത്യൻ സെട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്ന 
കാസർഗോഡ്‌ ഉത്സവ്‌ 2025 പരിപാടിയിൽ വെച്ച്  വിതരണം ചെയ്യുമെന്നും പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമാണ് അബ്ദുൾ അസീസ് അക്കരയെന്ന് അഭിപ്രായപ്പെട്ടു.

സ്വന്തം വ്യവസായ സംരംഭങ്ങളോടൊപ്പം തന്നെ പിറന്ന നാടിന്റെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്നും അവർ കൂട്ടിച്ചേർത്തു.

Advertisment