Advertisment

കെ കെ എം എ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
keaUunntitled.jpg

കുവൈത്ത് : സത്യത്തിനും നീതിക്കും വേണ്ടി ആദർശ തെളിമയുള്ള ഒരു സമൂഹം അനുഭവിച്ച കഠിനമായ യാതനകളും പീഡനങ്ങളും ഓർമപ്പെടുത്തുന്ന ഒരു രാവിന്റെ സ്മരണ പുതുക്കുന്ന പുണ്ണ്യ റമദാൻ സഹജീവിക്ക് കർമ്മങ്ങൾ കൊണ്ട് നന്മകൾ ചെയ്യുവാൻ തയാറാവണമെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അബ്ബാസിയ  ബ്രാഞ്ച് ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ഉസ്താദ് അമീൻ മൗലവി ചേകന്നൂർ അഭിപ്രായപ്പെട്ടു 

Advertisment

അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വെച്ച്   നടത്തിയ പരിപാടിയിൽ ആയിരത്തോളം പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ഇഫ്താർ സംഗമം നൈഫ സൈനബ് ന്റെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ചു.

കെ കെ എം എ അബ്ബാസിയ ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൾ കരീം  സ്വാഗതം പറഞ്ഞ വേദിക്ക് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു  കെ കെ എം എ കേന്ദ്ര പ്രസിഡന്റ് കെ ബഷീർ സാഹിബ് ഉത്ഘാടനം നിർവഹിച്ചു.

ഇഫ്താർ സംഗമത്തിന് സഹായകരമായ പ്രവർത്തനം കൊണ്ട് സജീവമായ സി. എം. അഷ്റഫ്, ശറഫുദ്ധീൻ വേങ്ങര, ഖുർആൻ പാരായണം നടത്തിയ നൈഫ സൈനബ് എന്നിവരെ ബ്രാഞ്ച് ഉപഹാരം നൽകി ആദരിച്ചു .

കെ കെ എം എ കേന്ദ്ര  വർക്കിംഗ് പ്രസിഡണ്ട് മാരായ കെ സി റഫീഖ്, എഞ്ചിനീയർ   നവാസ് ഖാദിരി, സം സം റഷീദ്, ട്രഷറർ മുനീർ കുനിയ മറ്റു കേന്ദ്ര സോൺ,- ബ്രാഞ്ച്  നേതാക്കൾ പങ്കെടുത്തു. അബ്ബാസിയ ബ്രാഞ്ച് ട്രഷറർ  സർജാദ് നന്ദി പറഞ്ഞു

Advertisment