Advertisment

കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫർവാനിയ ഏരിയ ജനറൽ ബോഡി യോഗം ചേർന്നു

2025-2026 വർഷത്തേക്കുള്ള ഏരിയ ഭാരവാഹികളായി ഹാരിസ് മുട്ടുംത്തലയും ഹമീദ് എസ്.എംയും നേതൃത്വത്തിലുള്ള റിട്ടേർണിംഗ് ഓഫീസർമാർ തിരഞ്ഞെടുത്തു

New Update
Untitledottwzku

ഫർവാനിയ: കാസർഗോഡ് ജില്ലാ പ്രവാസി സംഘടനയായ കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫർവാനിയ ഏരിയ ജനറൽ ബോഡി യോഗം ഫർവാനിയ തക്കാര റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു.

Advertisment

ഏരിയ പ്രസിഡൻ്റ് സുരേഷ് കൊളവയൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഏരിയ ട്രഷറർ ഷുഹൈബ് ഷെയ്ഖ് സ്വാഗതവും ജനറൽ സെക്രട്ടറി ഹമീദ് മധൂർ യോഗം ഉദ്‌ഘാടനവും ചെയ്തു 


കുവൈത്തിലെ സാമൂഹ്യ പ്രവർത്തകനും സംഘടനയുടെ മുഖ്യ രക്ഷാധികാരിയുമായ സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി. ഏരിയ ഓർഗനൈസിംഗ് സെക്രട്ടറി അഭിലാഷ് ഗോപാലകൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

കേന്ദ്ര അഡ്വൈസറി അംഗം മുനീർ കുനിയ, കേന്ദ്ര ട്രഷറർ അസിസ് തളങ്കര, കേന്ദ്ര ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സി എച്ച്, ഏരിയ രക്ഷാധികാരി ജലീൽ ആരിക്കാടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡൻ്റ് അബ്ദുൽ അസീസ് നന്ദി രേഖപ്പെടുത്തി.


2025-2026 വർഷത്തേക്കുള്ള ഏരിയ ഭാരവാഹികളായി ഹാരിസ് മുട്ടുംത്തലയും ഹമീദ് എസ്.എംയും നേതൃത്വത്തിലുള്ള റിട്ടേർണിംഗ് ഓഫീസർമാർ തിരഞ്ഞെടുത്തു


പ്രസിഡൻ്റ്: ജലീൽ ആരിക്കാടി, ജണറൽ സെക്രട്ടറി: സാജു പള്ളിപ്പുഴ, ട്രഷറർ: അഭിലാഷ് ഗോപാലകൃഷ്ണൻ,
ഓർഗനൈസിംഗ് സെക്രട്ടറി: സിറാജ് പാലക്കി, രക്ഷാധികാരികൾ: സുരേഷ് കൊളവയൽ, ഇഖ്ബാൽ പെരുമ്പട്ട, വൈസ് പ്രസിഡൻ്റുമാർ: അസറുദ്ദീൻ കുബ്ല, അബ്ദുൽ അസീസ്, അൻവർ ഉദ്യാവർ, ജോ. സെക്രട്ടറിമാർ: ഷുഹൈബ് ഷെയ്ഖ്, മുസ്തഫ, മുഹമ്മദ് കൊടിയമ്മ, എക്സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് മിദിലാജ്, സുജിത്ത് പെരിയ, മുഹമ്മദ് ഇർഫാൻ, സുമേഷ് പെരിയ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ നേതൃത്വത്തിന് ആശംസകൾ അർപ്പിച്ച് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, ഏരിയ അഡ്വൈസറി അംഗം ഇഖ്ബാൽ പെരുമ്പട്ട, വിവിധ ഏരിയകളുടെ പ്രതിനിധിയായി മുരളി വാഴക്കോട് എന്നിവരും സംസാരിച്ചു.

Advertisment