Advertisment

കെഫാ ചാമ്പ്യൻസ് ലീഗിന് വർണ്ണാഭമായ തുടക്കം

കെഫാ ചാമ്പ്യൻസ് ലീഗിന് വർണ്ണാഭമായ തുടക്കം

author-image
ഗള്‍ഫ് ഡസ്ക്
New Update
kefa league

ദുബൈ: ആജൽ കെഫാ ചാമ്പ്യൻസ് ലീഗ് നാലാം സീസണ്, ദുബൈ ഖുസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളെ സാക്ഷിനിർത്തി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.

Advertisment

കേരളമറഡോണ എന്നറിയപ്പെടുന്ന ആസിഫ് സഹീർ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക് എന്നിവർ  മുഖ്യാഥിതികൾ ആയിരുന്നു.

നബി ദിനവും തിരുവോണവും ഒന്നിച്ചുവന്ന ഈ ദിവസത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരസൂചകമായി ഒരു മിനിറ്റ് മൗനപ്രാർത്ഥനയോടു കൂടി ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചു. കെഫാ ജനറൽ സെക്രട്ടറി സന്തോഷ്‌ കരിവെള്ളൂർ സ്വാഗതം പറഞ്ഞു.  

kefa league1

അധ്യക്ഷ പ്രസംഗത്തിൽ, കളികൾക്കപ്പുറം സമൂഹത്തിൽ വിഷമം അനുഭവിക്കുന്നവരെ ചേർത്പിടിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരള എക്സ്പാട് ഫുട്ബാൾ അസോസിയേഷൻ കെഫാ കെയർ ന്റെ ഭാഗമായി ഒരു കുടുംബത്തിന് വീട് വെച്ചു കൊടുക്കുന്നതിന്റെ പ്രഖ്യാപനം ആയിരത്തിലധികം ഫുട്ബോൾ പ്രേമികളെ സാക്ഷിനിർത്തി നിറഞ്ഞ കൈയടിയോടെ  കെഫാ പ്രസിഡന്റ് ജാഫർ ഒറവങ്കര പ്രഖ്യാപിച്ചു.

തുടർന്ന് ആസിഫ് സഹീർ, ഈസ അനീസ്, സിറാജ്ജുദ്ധീൻ മുസ്തഫ, ബെറ്റ്സി വർഗീസ്, അജ്മൽ ഖാൻ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക് മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  

ശേഷം കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ ഫോറിന്റെ ട്രോഫി അനാഛാദനം ആർക്കെ റഫീഖ്, ആസിഫ് സഹീർ, നിസാർ തളങ്കര, ആജൽ സിറാജ്ജുദ്ധീൻ, ജാഫർ ഒറവങ്കര തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. 

kefa league 1

കെഫാ മാസ്റ്റേഴ്സ് ചാമ്പ്യൻ ലീഗ്  സീസൺ ഫോറിന്റെ ട്രോഫി അനാഛാദനം  കെഫയുടെ മുൻ ഭാരവാഹികളും, നിലവിലെ സെക്രട്ടറി, ട്രഷറർ സ്പോൺസർമാർ, മുൻ മിസ് ഏഷ്യ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് ആയ മുഹ്സി ബാലി, റഹീമ ഷാനിദ് തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.  ചെണ്ടമേളം, കോൽക്കളി തുടങ്ങിയ കേരളീയ നാടൻ കലാരൂപങ്ങൾ കാണികൾക്ക് വേറിട്ട ആസ്വാദനം നൽകി. 

തുടർന്ന് ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാൽ തിങ്ങിനിറഞ്ഞ അൽ ഐൻ ഫാം കളി മൈതാനത്തെ സാക്ഷിനിർത്തി പന്തുകളിയുടെ പെരുങ്കാലനാട്ടത്തിലെ  ആദ്യ മത്സരം, ജീ സെവൻ അൽ ഐനും ടുഡോ മാർട്ട് എഫ് സിയും ഗോൾരഹിത സമനിലയിൽ അവസാനിച്ചു

തുടർന്ന് കോസ്റ്റൽ ട്രിവാൻഡ്രം (1-1) ആർക്കെ എഫ്സി, സോക്കർ എഫ് സി (1-1) മാസ് ഷാർജ, 
ബിൻ മൂസ (3-0) കേയൻസ് വിഎഫ്സി, എച്എസ്കെ കാഞ്ഞങ്ങാട് (2-1) അറക്കൽ എഫ് സി,  കെ ഫോർ കട്ടൻ എഫ് സി ( 3-1) വയനാട് എഫ് സി, തുടങ്ങിയവയാണ് തുടർന്നുള്ള കളികളിലെ സ്കോർ നിലകൾ. 

കെ സി എൽ ആദ്യ ദിന മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ച് പ്ലയെര്സ് :

1. ഷാഹിദ് അൻവർ - മോട്ടിഫ് ഇന്റീരിയർ ജി സെവൻ അൽ ഐൻ 
2. അംജദ് ഫാറൂഖ് - ആർകെ എഫ് സി 
3. ബിബിൻ ബിനോയ് - അൽ അമീൻ ഗ്രൂപ്പ് മാസ് 
4. സഞ്ജയ് ലാൽ - ബിൻ മൂസ ഗ്രൂപ്പ് 
5. സിയാദുൽ അഷ്‌ക്കർ - സക്സസ് പോയന്റ് കോളേജ് 
6. മുഹമ്മദ് അഫ്താബ് - കെ ഫോർ കട്ടൻ മാഞ്ചസ്റ്റർ എഫ് സി

 വീറും വാശിയും നിറഞ്ഞ കളികൾ അർധരാത്രിക്ക് ശേഷം  അവസാനിക്കുമ്പോൾ
 കാലത്ത് ജോലിക്ക് പോകണമെന്നുള്ള ആധിയോടെ കാണികളും കളിക്കാരും രാത്രി ഒരുമണിക്ക് പിരിഞ്ഞു പോകുമ്പോളും തിങ്ങിനിറഞ്ഞ കളിമൈതാനവും,  ലീഗ് മത്സരങ്ങളിലെ ഇനിയുള്ള മത്സരങ്ങൾക്ക് അടുത്ത ശനിയാഴ്ച വരെ കാത്തിരിക്കണമെന്ന അശാന്ത മനസ്സും,  പ്രവാസത്തിലെ കേരളീയ സമൂഹത്തിലെ വേറിട്ട കാഴ്ച തന്നെയാണ്.

Advertisment