Advertisment

കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് & സോക്കർ ലീഗ് പുരോഗമിക്കുന്നു

New Update
kuwait938933

കുവൈറ്റ്: കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് - സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഗ്രൂപ്പ്‌ ബി യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ നാലു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു . 

Advertisment

മാസ്റ്റേഴ്സ് ലീഗിൽ  ബ്ലാസ്റ്റേഴ്‌സ്  , മാക്ക് കുവൈറ്റ് , യങ് ഷൂട്ടേർസ് , സോക്കർ കേരള , റൗദ എഫ് സി ടീമുകൾ വിജയിച്ചപ്പോൾ സിൽവർ സ്റ്റാർസ് എസ് സി -ചാമ്പ്യൻസ് എഫ് സി തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു .

സോക്കർ ലീഗിലെ കരുത്തൻമാരുടെ വീറും വാശിയും നിറഞ്ഞ ആദ്യ മത്സരത്തിൽ ഫ്ളൈറ്റേഴ്‌സ് എഫ് സിയും - സിൽവർ സ്റ്റാർസ് എസ് സിയും തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിൽ നജീം സിൽവർ സ്റ്റാർസിനെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയിൽ  ഫ്ളൈറ്റേഴ്സിനു വേണ്ടി വിവേക്  സമനില ഗോൾ നേടി .

രണ്ടാം മത്സരത്തിൽ സിയസ്കോ കുവൈറ്റ് -മലപ്പുറം ബ്രദേഴ്‌സ് മത്സരവും സമനിലയിൽ അവസാനിച്ചു (1-1) മലപ്പുറത്തിന് വേണ്ടി അജ്മലും സിയസ്കോ കുവൈറ്റിന് വേണ്ടി റമീസും ഓരോ ഗോളുകൾ നേടി . 
മൂന്നാം മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയയും - കുവൈറ്റ് കേരളാ സ്റ്റാർസ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു  .

അവസാന മത്സരത്തിൽ സോക്കർ കേരള -ബിഗ്‌ബോയ്സ്‌ എഫ് സി മത്സരവും ഗോൾരഹിത സമനിലയിൽ അവസാനിച്ചു . മത്സരങ്ങൾ വീക്ഷിക്കാൻ കാസർഗോഡ് എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ്. രാമകൃഷ്ണൻ കല്ലാർ  മുഖ്യാതിഥി ആയിരുന്നു . 

മാസ്റ്റേഴ്സ് ലീഗിൽ ഗ്രൂപ് ബിയിലെ  ആദ്യ മത്സരത്തിൽ റൗദ എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി. ഷംസീറാണ് വിജയ ഗോൾ നേടിയത് . രണ്ടാം മത്സരത്തിൽ ബിജു നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിയസ്കോ കുവൈറ്റിനെ പരാജയപ്പെടുത്തി .

സിയസ്കോ കുവൈറ്റിന് വേണ്ടി സുനിൽ ഒരു ഗോൾ നേടി . മൂന്നാം മത്സരത്തിൽ മാക് കുവൈറ്റ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫഹാഹീൽ ബ്രദേഴ്‌സ് നെ പരാജയപ്പെടുത്തി മാക് കുവൈറ്റിന് വേണ്ടി മുബശ്ശിർ , നൗഫൽ എന്നിവർ ഓരോ ഗോളുകൾ നേടി .

നാലാം മത്സരത്തിൽ സിൽവർ സ്റ്റാർസ് - ചാമ്പ്യൻസ് എഫ് സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . ഗ്രൂപ്പ്  എയിലെ അഞ്ചാം മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി മറുപടിയില്ലാത്ത നാലു ഗോളുകൾക് ഇന്നോവറ്റിവ് എഫ് സിയെ പരാജയപ്പെടുത്തി .

ബ്ലാസ്റ്റേഴ്സിന് വേണ്ടി നിസാർ ഇരട്ട ഗോൾ നേടിയപ്പോൾ അഭിഷേക് , ആന്റണി എന്നിവർ ഓരോ ഗോൾ നേടി . ഗ്രൂപ്പ്‌ എയിലെ രണ്ടാം മത്സരത്തിൽ മറുപടിയില്ല രണ്ട് ഗോളുകൾക് സോക്കർ കേരള അൽശബാബ്‌ എഫ് സിയെ പരാജയപ്പെടുത്തി. സോക്കർ കേരളക്ക് വേണ്ടി സഞ്ജു അർജുൻ , അബ്ബാസ്  എന്നിവർ ഓരോ ഗോൾ നേടി 

മത്സരങ്ങളിലെ മോസ്റ്റ് വാല്യൂഅബിൾ കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ അഭിഷേക്  (ബ്ലാസ്റ്റേഴ്‌സ് ) , 
ബിജു (യങ് ഷൂട്ടേർസ് ) സിദ്ദിഖ് (റൗദ എഫ് സി ) സഞ്ജു അർജുൻ (സോക്കർ കേരള ) സുനിൽ കുമാർ (ചാമ്പ്യൻസ് എഫ് സി ) നൗഫൽ (മാക് കുവൈറ്റ് ) എന്നിവരെയും സോക്കർ ലീഗിൽ ജവാദ്   (സിൽവർ സ്റ്റാർസ് ) , ഫായിസ്  (മലപ്പുറം ബ്രദേഴ്‌സ്  ) , ഹനീഫ  (കുവൈറ്റ് കേരളാ സ്റ്റാർസ്  ) , അനസ്   (ബിഗ്‌ബോയ്സ്‌ ) എന്നിവരെയും തിരഞ്ഞെടുത്തു .

മത്സരങ്ങൾക്കു കെഫാക് മാനേജ്‌മെന്റ് ഭാരവാഹികൾ നേതൃത്വം നൽകി.

Advertisment