റിയാദ് : കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് "മിന - കേളി സോക്കർ 2024"ഫുട്‌ബോൾ ടൂർണമെന്റിന്റെ രണ്ടാംവാര മത്സരങ്ങൾ പൂർത്തിയായി.
രണ്ടാംവാര മത്സരത്തിൽ മൂന്ന് ടീമുകൾ വിജയിച്ചതോടെ, കഴിഞ്ഞ വാരത്തിലെ വിജയികളും രണ്ട് ബൈ ടീമുകളുമടക്കം എട്ട് ടീമുകളടങ്ങുന്ന ക്വാട്ടർ ഫൈനൽ ടീം ലൈനപ്പായി.
രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ അൽഖർജ് നൈറ്റ് റൈഡേഴ്‌സ് ഫുട്‌ബോൾ ക്ലബും ഫെഡ് ഫൈറ്റെഴ്സും തമ്മിൽ ഏറ്റുമുട്ടി. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ഫെഡ് ഫൈറ്റേഴ്സ് വിജയിച്ചു.
കളിയുടെ അഞ്ചാം മിനുട്ടിൽ ഫെഡ് ഫൈറ്റേഴ്സിന്റെ പതിനഞ്ചാം നമ്പർ താരം വിഷ്ണു കോടുത്ത മനോഹരമായ പാസിൽ പതിനൊന്നാം നമ്പർ താരം മുർഷാദ് ആദ്യ ഗോളിന് തുടക്കം കുറിച്ചു.
പിന്നീട് പതിനാറാമത്തെ മിനുട്ടിലും, മുപ്പത്തിഒന്നാമത്തെ മിനുട്ടിലും, മുപ്പത്തിആറാമത്തെ മിനുട്ടിലും മുർഷാദിന്റെ ബൂട്ടുകളിലൂടെ തുടരെ ഗോളുകൾ പിറന്നു ഇരുപത്തെട്ടാം മിനുട്ടിൽ വിഷ്ണുവും ഒരു ഗോൾ നേടി.
നാല് ഗോൾ നേടിയ ഫെഡ് ഫൈറ്റേഴ്സ് താരം മുർഷിദിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
രണ്ടാമത്തെ മത്സരത്തിൽ കെന്റിൽ നൈറ്റ് ട്രേഡിങ്ങ് കമ്പനി റിയൽ കേരള എഫ്സിയും സോഫ ഗ്രൂപ്പ് അൽ ഖർജും തമ്മിലുള്ള മത്സരത്തിൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് റിയൽ കേരള എഫ്സി വിജയിച്ചു.
കളി ആരംഭിച്ച് ആദ്യ ഏഴുമിനിറ്റിനുള്ളിൽ റിയൽ കേരള മൂന്ന് ഗോളുകൾ നേടികൊണ്ട് വ്യക്തമായ ആധിപത്യം സ്ഥാപിച്ചു.
മൂന്നാം മിനുട്ടിലും അഞ്ചാം മിനുട്ടിലും ആറാം നമ്പർ താരം നജീബും, ഏഴാം മിനുട്ടിൽ ഒൻപതാം നമ്പർ താരം ഷഞ്ചുവും റിയൽ കേരളക്ക് വേണ്ടി ഗോളുകൾ നേടി.
രണ്ടാം പകുതിയിൽ ഇറങ്ങിയ പതിനേഴാം നമ്പർ തരാം ഫാസിൽ മുപ്പത്തി രണ്ടാം മിനുട്ടിലും മുപ്പത്തി നാലാംമിനുട്ടിലും രണ്ട് ഗോളുകൾ കൂടി നേടികൊണ്ട് റിയൽ കേരള എഫ്സി ക്വാട്ടർ ഫൈനലിൽ കടന്നു.
മികച്ച പ്രകടനവും രണ്ട് ഗോൾ നേട്ടവും പരിഗണിച്ച് കേരള എഫ് സി താരം നജീബിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
ഡബ്ലുഎംഎഫും ഫാൽക്കൺ സ്‌റ്റാർ എഫ്സി ഹോത്തയും തമ്മിൽ മാറ്റുരച്ച അത്യന്തം വാശിയേറിയ
മൂന്നാമത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡബ്ലുഎംഎഫ് വിജയിച്ചു.
ഡബ്ല്യൂഎംഎഫിന് വേണ്ടി മത്സരത്തിന്റെ അഞ്ചാം മിനുട്ടിലും പതിനൊന്നാം മിനുട്ടിലും ഇരുപത്തഞ്ചാം നമ്പർ താരം ഫജറിന്റെ ബൂട്ടുകളിലൂടെ മനോഹരമായമായ രണ്ട് ഗോളുകൾ പിറന്നു.
പതിനേഴാം മിനുട്ടിൽ ഫാൽക്കൺ സ്‌റ്റാർ എഫ് സി ഹോത്തയുടെ പതിനൊന്നാം നമ്പർ താരം റാഫി മടക്കിയ ഗോളിലൂടെ കളിയുടെ ഗതി മാറി.
തുടർന്ന് നടന്ന വീറുറ്റ പോരാട്ടത്തിൽ ശക്തമായ ആക്രമണങ്ങളാണ് ഇരു കൂട്ടരും പുറത്തെടുത്തത്. തുടച്ചയായ അഞ്ച് സേവിങ്ങിലൂടെ ഡബ്ല്യൂഎംഎഫിന്റെ ഗോൾ വലയം കാത്ത സാബു ടീമിന്റെ രക്ഷകനായി. മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതും ഗോൾ കീപ്പറായ സാബുവിനെയായിരുന്നു.
കേളി രക്ഷാധികാരി അംഗങ്ങൾ, മിന പ്രതിനിധികൾ, കേളി ഏരിയ കമ്മറ്റി അംഗങ്ങൾ എന്നിവർ മൂന്ന് കളികളിലും കളിക്കാരുമായി പരിചയപ്പെട്ടു
റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷ്യനിലെ റഫറിമാരാണ് കളികൾ നിയന്ത്രിച്ചത്. ഒക്ടോബർ മൂന്നിന് മൂന്നാം വാരത്തിൽ ക്വാട്ടർ ഫൈനൽ മത്സരങ്ങൾ അരങ്ങേറും.