Advertisment

ഏഴാമത് കേളി രക്തദാന ക്യാമ്പ് (ജീവസ്പന്ദനം 2024) സംഘാടക സമിതി രൂപീകരിച്ചു

അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്  രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി ഫിറോസ് തയ്യിൽ  കേളി ട്രഷറർ ജോസഫ് ഷാജി  കേളി ജോയിന്റ് സെക്രട്ടറി സുനിൽകുമാർ  എന്നിവർ സംസാരിച്ചു. 

New Update
keli Untitled.09.jpg

റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ജീവസ്പന്ദനം  2024-ന്റെ  വിജയത്തിനായി  സംഘാടകസമിതി രൂപീകരിച്ചു. 

Advertisment

കേളിയും പ്രിൻസ് സുൽത്താൻ മിലിട്ടറി ആശുപത്രിയുമായി സഹകരിച്ച് 2024 മേയ് 24 ന് മലാസ് ലുലുവിൽ വച്ച് കേളി ജീവസ്പന്ദനം 2024 അരങ്ങേറും. ബത്ത ലുഹു ആഡിറ്റോറിയത്തിൽ വച്ച് കേളി വൈസ്പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ അധ്യക്ഷത വഹിച്ചു.

കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം നിർവഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു.

അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്  രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി ഫിറോസ് തയ്യിൽ  കേളി ട്രഷറർ ജോസഫ് ഷാജി  കേളി ജോയിന്റ് സെക്രട്ടറി സുനിൽകുമാർ  എന്നിവർ സംസാരിച്ചു. 

ആറാമത് രക്തദാനചടങ്ങിൽ 1007 പേരെ ദാതാക്കളായി എത്തിച്ചു കൊണ്ട് ജീവസ്പന്ദനം 2023 ഇന്ത്യ ബുക്ക് ഓഫ് റിക്കാഡ്സിൽ ഇടം പിടിച്ചു. ആറാമത് ക്യാമ്പ് കഴിഞ്ഞതോടെ വിവിധ ഘട്ടങ്ങളിലായി 8500ലധികം യൂണിറ്റ് രക്തം നൽകാൻ കേളിക്ക് കഴിഞ്ഞിട്ടുണ്ട്. 

മധു എടപ്പുറത്ത് ചെയർമാനായ101 അംഗ സംഘാടക സമിതി നിലവിൽ വന്നതോടെ  ജീവസ്പന്ദനം 2024-ന്റെ രജിസ്ട്രേഷൻ നടപടികൾ ഗൂഗിൾ ഫോം മുഖേന  ആരംഭിച്ചതായി സംഘാടകസമിതി കൺവീനർ നസീർ മുള്ളൂർക്കര സംഘാടക സമിതി രൂപീകരണ യോഗത്തിന് നന്ദി പറയവെ പ്രഖ്യാപിച്ചു.

Advertisment