/sathyam/media/media_files/3n4wCtuBHc6bU1xK6gpz.jpg)
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ ഇഫ്താർ ഏപ്രിൽ 5ന് നടക്കും. ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ബത്ഹയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്‌ത യോഗത്തിൽ
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കഴിഞ്ഞ 18 വർഷമായി കേളി നടത്തിവരുന്ന ഇഫ്താർ സംഗമങ്ങൾ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിലേറെയായി കൂടുതൽ പ്രവാസികളിലേക്ക് ഇഫ്താർ എത്തിക്കുന്നതിന്റെ ഭാഗമായി 12 ഏരിയകളിലും വിവിധ യൂണിറ്റുകളിലുമായി വിപുലീകരിച്ചാണ് ഇഫ്‌ത്താറുകൾ സംഘടിപ്പിച്ചു പോരുന്നത്.
കൊറോണ മഹാമാരി സമയത്ത് ഇഫ്താർ കിറ്റുകൾ അർഹതപെട്ട പ്രവാസികൾക് എത്തിച്ചു നൽകിയാണ് കേളി ഇഫ്താറിൽ പങ്കാളികളായത്. മലാസ് ലുലു റൂഫ് അരീനയിൽ വെച്ച് നടത്തുന്ന ഇഫ്താർ സംഗമത്തിൽ കേളി കുടുംബവേദിയും കേളിയോടൊപ്പം കൈകോർക്കുന്നു.
സെബിൻ ഇഖ്ബാൽ ചെയർമാൻ, ഗഫൂർ ആനമങ്ങാട്, ഹുസൈൻ മണക്കാട് വൈസ് ചെയർമാൻമാർ, ഷമീർ കുന്നുമ്മൽ കൺവീനർ, സുനിൽകുമാർ, ഷാജു ഭാസ്ക്‌കർ
ജോയിന്റ് കൺവീനർമാർ, സുനിൽ സുകുമാരൻ ട്രഷറർ , സുരേഷ് ലാൽ, നസീർ മുള്ളൂർക്കര ജോയിന്റ് ട്രഷറർമാർ. വിവിധ സബ് കമ്മറ്റികളുടെ കൺവീനറും ജോയിന്റ് കൺവീനർമാർ യഥാക്രമം; വിഭവ സമാഹരണം : കിഷോർ ഇ നിസാം, ലിബിൻ പശുപതി, ബിജി തോമസ്. സ്റ്റേഷനറി : ഷിബു തോമസ്, ജവാദ് പെരിയാട്ട്,ജോഷി പെരിഞ്ഞനം. പബ്ലിസിറ്റി : ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, സനീഷ്, ലത്തീഫ്, നൗഷാദ്. സജ്ജീകരണം : കാഹിം ചേളാരി, സതീഷ് കുമാർ, സജീവൻ, ഷാജി റസാക്ക്, രാമകൃഷ്ണൻ. ഭക്ഷണ കമ്മിറ്റി : റഫീക്ക് ചാലിയം, പ്രദീപ് കൊട്ടാരത്തിൽ, നൗഫൽ സിദ്ദിക്ക്, പ്രദീപ് ആറ്റിങ്ങൽ. ഭക്ഷണ പാക്കിംഗ് ആൻഡ് വിതരണം : ഹാഷിം കുന്നത്തറ, രാജൻ പള്ളിത്തടം, സെൻ്റ് ആൻ്റണി. ഗതാഗതം : മധു പട്ടാമ്പി, രജീഷ് പിണറായി, നൗഫൽ യുസി. വളണ്ടിയർ ക്യാപ്റ്റൻ : ഹുസൈൻ, വൈസ് ക്യാപ്റ്റൻ അലി പട്ടാമ്പി എന്നിവരടങ്ങുന്ന 151 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.സപ്പോർട്ടിങ് ടീമായി കേളി കുടുംബവേദിയേയും ഉൾപ്പെടുത്തി.
കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ കൺവീനർ ഷമീർ കുന്നുമ്മൽ നന്ദി പറഞ്ഞു.