റിയാദ് ജീനിയസ് ധാരണാ പത്രം കൈമാറി

സെക്രട്ടറി സുരേഷ് കണ്ണപുരം റിയാദ് ജീനിയസ് എന്ന പരിപാടിയുടെ വിജയം ഇത്തരം അറിവുത്സവങ്ങൾ വീണ്ടും ആവിഷ്കരിക്കുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു എന്നഭിപ്രായപ്പെട്ടു.

New Update
1untit9090.jpg

റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ ഫൈനൽ മത്സരാർത്ഥികളിൽ റിയാദ് ജീനിയസ് 2024 - ലെ വിജയി നവ്യാ സിംനേഷടക്കം നാല് പേർക്ക് ബത്ത ലുഹു ആഡിറ്റോറിയത്തിലെ വർണാഭമായ ചടങ്ങിൽ വച്ച്  ധാരണാ പത്രം കൈമാറി. ഫൈനൽ മത്സരാർത്ഥികളിൽ രണ്ട് പേർ അവരുടെ അസൗകര്യം മുൻകൂട്ടി അറിയിച്ചിരുന്നു. 

Advertisment

2untit9090.jpg

കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സ്വാഗതം പറഞ്ഞ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം റിയാദ് ജീനിയസ് എന്ന പരിപാടിയുടെ വിജയം ഇത്തരം അറിവുത്സവങ്ങൾ വീണ്ടും ആവിഷ്കരിക്കുന്നതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു എന്നഭിപ്രായപ്പെട്ടു.

3untit9090.jpg

സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ  നിവ്യ സിംനേഷ്, അക്ബർ അലി, ഷമൽ രാജ്, രാജേഷ് ഓണക്കുന്ന് എന്നിവർക്ക്  ധാരണാ പത്രം കൈമാറി.  

untit90909.jpg

ഫൈനൽ മത്സരാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സമ്മാന തുകയുടെ ഒരു ഭാഗം കേളിയുടെ ഹൃദയപൂർവം പൊതിച്ചോർ പദ്ധതിയിലേക്ക് സംഭാവനയായി നൽകി. കേളി മുഖ്യരക്ഷാധികാരി കെ.പി.എം.സാദിഖ്, മറ്റു രക്ഷാധികാരി കമ്മറ്റിയംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

4untit9090.jpg

തങ്ങൾക്ക് ലഭിച്ച അസുലഭ നിമിഷങ്ങളായിരുന്നു റിയാദ് ജീനീയസ് 2024-ന്റെ ഫൈനലിൽ ചിലവിട്ടത് എന്ന് നന്ദി പറയവെ നാലു പേരും ഒരേ സ്വരത്തിൽ  അഭിപ്രായപ്പെട്ടു.

Advertisment