/sathyam/media/media_files/2025/09/24/keli-nasim-2025-09-24-16-57-36.jpg)
റിയാദ്: തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ (മനപ്പൂർവമായി വിഴ്‌ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലിൻ്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയതിന്ന് കേരള സർക്കാരിന് കേളി നസീം ഏരിയാ സമ്മേളനം അഭിവാദ്യം അർപ്പിച്ചു.
അത്യാവശ്യഘട്ടങ്ങളിൽ വായ്പ്പയെ ആശ്രയിക്കേണ്ടി വരികയും, മനപൂർവമല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങുകയും ചെയ്യുന്ന അവസരത്തിൽ കിടപ്പാടം സംരക്ഷിക്കാൻ സർകാർ ഒപ്പമുണ്ടാകും എന്ന ഉറപ്പ് ഒട്ടനവധി പാവങ്ങൾക്ക് ആശ്വാസമേകും. ജനഹിതം അറിഞ്ഞു പ്രവർത്തിക്കുന്ന കേരള സർക്കാരിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ബത്ത ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിലെ സീതാറാം യെച്ചൂരി നഗറിൽ ഏരിയ കമ്മറ്റി അംഗം ഗിരീഷ് കുമാർ താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡണ്ട് ഉല്ലാസൻ അധ്യക്ഷനായി. സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്തു.
ഏരിയാ സെക്രട്ടറി സജീവ് പി.കെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഹാരീസ് മണ്ണാർക്കാട് വരവ് ചിലവ് കണക്കും, കേളി ജോയിൻ്റ് ട്രഷറർ സുനിൽ സുകുമാരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ഏഴു പേർ ചർച്ചയിൽ പങ്കെടുത്തു. സജീവ് പി.കെ, ഹാരിസ് മണ്ണാർക്കാട്, സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇക്ബാൽ എന്നിവർ ചർച്ചക്കുള്ള മറുപടി നൽകി.
ഖലീൽ, വിനോദ് കുമാർ, ഗോപാലകൃഷ്ണൻ, മുഹമ്മദ് നാജിം, സഫറുദ്ധീൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. സജീവ് പി.കെ (സെക്രട്ടറി), ഉല്ലാസൻ (പ്രസിഡണ്ട്), ഹാരീസ് മണ്ണാർക്കാട് (ട്രഷറർ), വൈസ് പ്രസിഡൻ്റുമാരായി വിനോദ് കുമാർ മലയിൽ, സഫറുദീൻ ജോയിന്റ് സെക്രട്ടറിമാരായി നൗഫൽ മുതിരമണ്ണ ഗിരീഷ്‌കുമാർ, ജോയിന്റ് ട്രഷർ സിദ്ധിഖ് ബി, കമ്മറ്റി അംഗങ്ങളായി ഷാജി കെ.ഇ , അൻസാരി, ഖലീൽ, ബാലകൃഷ്ണൻ, ഹരികുമാർ, സമീറലി പൊന്നേത്, ശ്യാംകുമാർ, രാഗേഷ്, ബഷീർ എന്നിങ്ങനെ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
ഉല്ലാസൻ, ഷാജി. കെ.ഇ , ഷമീർ എന്നിവർ പ്രസീഡിയം, ജോഷി പെരിഞ്ഞനം, സജീവ് പി.കെ, ഹാരീസ് മണ്ണാർക്കാട് സ്റ്റിയറിങ് കമ്മറ്റി, ഗിരീഷ് കുമാർ, ഗോപാലകൃഷ്ണൻ മിനുട്സ് കമ്മിറ്റി, സഫറുദ്ദീൻ, വിനോദ് മലയിൽ പ്രമേയ കമ്മിറ്റി , നൗഫൽ, സുനിൽ ഖാൻ, ക്രഡൻഷ്യൽ, വിനോദ് കുമാർ, ഹരികുമാർ രജിസ്ട്രേഷൻ കമ്മറ്റി എന്നീ സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ചന്ദ്രൻ തെരുവത്ത്, കേന്ദ്രകമ്മറ്റി അംഗങ്ങളായ പ്രദിപ് ആറ്റിങ്ങൽ, കിഷോർ ഇ നിസാം, രാമകൃഷ്ണൻ, നൗഫൽ സിദിഖ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നൗഫൽ മുതിരമണ്ണ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സജീവ് പി.കെ നന്ദി പറഞ്ഞു.