കേളി കുടുംബ സഹായഫണ്ട് കൈമാറി

റിയാദിലെ ബദിയ ശുബ്രയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇബ്രാഹിം കുട്ടി കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു. പിതാവിന്റെ അസുഖത്തെ തുടർന്ന് നാട്ടിലെത്തി, തിരികെ റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് ശ്വാസം തടസ്സം അനുഭവപെട്ടത്.

New Update
keli Untitled.7,.jpg

റിയാദ് : കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ ശുബ്ര യൂണിറ്റ് മുൻപ്രസിഡണ്ടായിരുന്ന ഇബ്രാഹിം കുട്ടിയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. 

Advertisment

എറണാകുളം കളമശ്ശേരിയിൽ നടന്ന പരിപാടിയിൽ സിപിഐ എം കരുമാലൂർ ലോക്കൽ സെക്രട്ടറി കെഎ രവി അധ്യക്ഷത വഹിച്ചു.  സിപിഐ എം കളമശ്ശേരി ഏരിയ സെക്രട്ടറി  കെബി വർഗീസ്‌  ഇബ്രാഹിം കുട്ടിയുടെ കുടുംബത്തിന് ഫണ്ട് കൈമാറി.  

റിയാദിലെ ബദിയ ശുബ്രയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇബ്രാഹിം കുട്ടി കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു. പിതാവിന്റെ അസുഖത്തെ തുടർന്ന് നാട്ടിലെത്തി, തിരികെ റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് ശ്വാസം തടസ്സം അനുഭവപെട്ടത്.

തുടർന്ന്  ഹെൽത്ത് സെന്ററിൽ  ചികിത്സ തേടിയെങ്കിലും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ്  ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്നത്.

തുടർ ചികിത്സ നടത്തിയെങ്കിലും ഒരു വർഷത്തിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇബ്രാഹിം കുട്ടി.  

ചടങ്ങിൽ  കരുമാലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീലത ലാലു, ഏരിയ കമ്മിറ്റി അംഗം ടി പി ഷാജി, മാഞ്ഞാലി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സുരേഷ്, വാർഡ് മെമ്പർ സബിത നാസർ, കരുമാലൂർ ലോക്കൽ കമ്മിറ്റി അംഗം നിസാർ പിഎസ്, പ്രവാസി സംഘം  മാഞ്ഞാലി യൂണിറ്റ് സെക്രട്ടറി എം എം ഹാരിസ്, കേളി കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ നിസാം, ബദിയ ഏരിയ ട്രഷറർ മുസ്തഫ, കേളി സൈബർ വിങ് കൺവീനറായിരുന്ന  മഹേഷ് കൊടിയത്ത് തുടങ്ങിയവർ  സംസാരിച്ചു. 

കേളി കേന്ദ്ര കമ്മിറ്റി ജോയന്റ്   സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ മാഞ്ഞാലി ഈസ്റ്റ് സെക്രട്ടറിസുരേഷ് നന്ദി പറഞ്ഞു.  പ്രദേശവാസികളും, സിപിഐ എം പ്രവർത്തകരും, കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Advertisment