Advertisment

റോയ് ഇഗ്നേഷ്യസിന് കേളി യാത്രയയപ്പു നൽകി

റിയാദിലെ  സ്വകാര്യ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന റോയ് ഇഗ്‌നേഷ്യസ് ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ്, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു. എറണാകുളം ജില്ല കാലടി സ്വദേശിയാണ്.   

New Update
keli8Untitled.jpg

റിയാദ്: 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി അംഗം  റോയ് ഇഗ്നേഷ്യസിന് ഏരിയ കമറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.  

Advertisment

റിയാദിലെ  സ്വകാര്യ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന റോയ് ഇഗ്‌നേഷ്യസ് ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റ് പ്രസിഡന്റ്, ഏരിയ കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു. എറണാകുളം ജില്ല കാലടി സ്വദേശിയാണ്.   

ഏരിയ പ്രസിഡന്റ് ബിജു ഗോപി അധ്യക്ഷത വഹിച്ച യാത്രയയപ്പ് ചടങ്ങിൽ കേളി ഉമ്മുൽ ഹമാം ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതവും ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി പി പി ഷാജു, കേളി കേന്ദ്ര കമ്മിറ്റി അംഗവും സൈബർവിങ് ചെയർമാനുമായ സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ സുരേഷ് പി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രചൂഢൻ, ഗീത ജയരാജ്, ജാഫർ സാദിഖ്, ജയരാജ്, ഏരിയ വൈസ് പ്രസിഡന്റ്  അബ്ദുസലാം  ഏരിയയിലേയും, യൂണിറ്റിലേയും സഹപ്രവർത്തകർ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഏരിയക്ക്  വേണ്ടി സെക്രട്ടറി നൗഫൽ സിദ്ദിഖും,  ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റിന് വേണ്ടി യൂണിറ്റ് സെക്രട്ടറി അബ്ദുൽ കരീമും ഉപഹാരങ്ങൾ കൈമാറി.  യാത്രയയപ്പ് ചടങ്ങിന് റോയ് ഇഗ്‌നേഷ്യസ് നന്ദി പറഞ്ഞു.

Advertisment