കുവൈറ്റ് എറണാകുളം റസിഡന്‍സ് അസോസിയേഷന്‍ 'കേരമഴവില്ല് ' സംഘടിപ്പിച്ചു

എല്ലാ  മത്സരാര്‍ത്ഥികള്‍ക്കും ഉള്ള  സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍  വിതരണം ചെയിതു .

New Update
kera Untitledel

കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡന്‍സ് അസോസിയേഷന്‍ 'കേരമഴവില്ല് ' എന്ന പേരില്‍ കുട്ടികളുടെ ചിത്രരചന മത്സരം, എല്ലാവര്‍ഷവും നടത്തുന്നതുപോലെ ഈ വര്‍ഷവും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടത്തി.   

Advertisment

സബ്ജൂനിയര്‍സ്, ജൂനിയേഴ്‌സ്, സീനിയേഴ്‌സ് എന്നീ മൂന്ന് വിഭാഗങ്ങളായി  നടത്തിയ   മത്സരത്തില്‍ കുവൈറ്റിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറ്റമ്പതില്‍പരം കുട്ടികള്‍ പങ്കെടുത്തു. കേര പ്രസിഡന്റ് ബെന്നി കെഒ അധ്യക്ഷത വഹിച്ച ഉത്ഘാടന യോഗത്തില്‍ 'കേരമഴവില്ല് 2024' ന്റെ കണ്‍വീനര്‍ ആന്‍സണ്‍ പത്രോസ് സ്വാഗതം പറയുകയും കേര ട്രഷറര്‍ ശശികുമാര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.  

Unteitledel

പ്രതിഭ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഡയറക്ടര്‍ സാബു  സൂര്യചിത്ര മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. മത്സരാവസാനം സാബു സൂര്യചിത്രക്കും , പ്രോഗ്രാം മെയിന്‍ സ്‌പോണ്‍സര്‍ മലബാര്‍ ഗോള്‍ഡിനും  ഉള്ള കേരയുടെ ഉപകാരം കൈമാറി. 

കേര മീഡിയ കണ്‍വീനര്‍ ബിനില്‍ സ്‌കറിയ പ്രോഗ്രാമുകള്‍ ഏകോപിപ്പിക്കുകയും, കേര അബ്ബാസിയ ഏരിയ കണ്‍വീനര്‍ നൈജില്‍, കേരയുടെ  കേന്ദ്രകമ്മിറ്റി  അംഗങ്ങള്‍ ആയ ബിജു എസ് പി, പ്രദീപ്, അനില്‍ എസ് പി, ബാബു, രാജന്‍, ശ്രീജ അനില്‍,  നൂര്‍ജഹാന്‍, എന്നിവര്‍ മത്സരം നിയന്ത്രിച്ചു. 

Untwwitledel

കേര അസിസ്റ്റന്റ് സെക്രട്ടറിയും  ഫഹാഹീല്‍  ഏരിയ കണ്‍വീനറും  ആയ ജേക്കബ്  ബേബി  നന്ദി പ്രകാശിപ്പിക്കുകയും  ചെയ്തു. മത്സര വിജയികളെ ഉടനെ പ്രഖ്യാപിക്കുന്നതും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍  കേര നടത്തുന്ന ഓണ പ്രോഗ്രാമില്‍ വിതരണം ചെയ്യുന്നതുമാണ്.  

എല്ലാ  മത്സരാര്‍ത്ഥികള്‍ക്കും ഉള്ള  സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍  വിതരണം ചെയിതു .

Advertisment