കുവൈറ്റ് : കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ നാലാമത് വാർഷിക പൊതുയോഗം മങ്കഫിലുള്ള മെമ്മറീസ് ഹാളിൽ ചേർന്നു.
പ്രസിഡന്റ് ബെന്നി കെ ഓ യുടെ അധ്യക്ഷതയിൽ ജനറൽ കൺവീനർ സെബാസ്റ്റ്യൻ പീറ്റർ സ്വാഗതം പറയുകയും ജനറൽസെക്രട്ടറി വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
/sathyam/media/media_files/4mJ9AWnfxLT0NvW4NuTX.jpg)
2024 - 2026 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളായി പ്രസിഡണ്ട് :ശ്രീ ബെന്നി. കെ.ഒ . ജനറൽ സെക്രട്ടറി രാജേഷ് മാത്യു ട്രഷറർ ശശികുമാർ . വൈസ് പ്രസിഡന്റുണ്ട് രജനി സുബയ്യ, ജോയിൻ സെക്രട്ടറി ജേക്കബ് ബേബി, ജനറൽ കൺവീനർ അനിൽകുമാർ, വെൽഫെയർ കൺവീനർ നൈജീൽ, ആർട്സ് ആൻഡ് സ്പോർട്സ് കൺവീനറർ ബിജു എസ്. പി, മീഡിയ കൺവീനർ ബിനിൽ സ്‌കറിയ, കമ്മറ്റി അംഗങ്ങളായി ആൻസൺ പത്രോസ്, അനിൽ എസ്. പി, റെജി പൗലോസ്, സെബാസ്റ്റ്യൻ പീറ്റർ, ജിൻസ്, ബാബു ബാലകൃഷ്ണൻ, ജോബി, പ്രദീപ്, ജോസ്, സന്തോഷ്, ഫെമിൻ, ഡെയ്സി ബെന്നി, ദീതി ശശികുമാർ, നൂർജഹാൻ എന്നിവരെയും തെരഞ്ഞെടുത്തു.
ആൻസൺ പത്രോസ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു