/sathyam/media/media_files/2025/08/16/untitledtrmpkic-2025-08-16-10-44-17.jpg)
കുവൈത്ത്: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ( കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തിൽ 'മതേതരത്വം ഇന്ത്യയുടെ മതം' എന്ന പ്രമേയത്തിൽ രാഷ്ട്ര രക്ഷ സംഗമം സംഘടിപ്പിച്ചു.
അബ്ബാസിയ കെ ഐ സി ഓഡിറ്റോറിത്തിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കെ ഐ സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു.
കെ.ഐ.സി അബ്ബാസിയ മേഖല ജനറൽ സെക്രട്ടറി ഹബീബ് കയ്യം പ്രമേയ പ്രഭാഷണം നിർവഹിച്ചു.രാജ്യത്ത് അസഹിഷ്ണുതയും വെറുപ്പും അതിവേഗം വർദ്ധിച്ചു വരുന്ന വർത്തമാന കാലത്ത് മതേതരത്വം സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ധീര രക്തസാക്ഷിത്വം വഹിച്ച ന്യുനപക്ഷ സമൂഹത്തെ മുഖ്യധാരയിൽ നിന്നും പുറംതള്ളാനുള്ള ഭരണകൂട ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അബ്ദുൽ ഗഫൂർ ഫൈസി പ്രതിജ്ഞ ചൊല്ലികൊടുത്തു. അബ്ദുൽ ഹക്കീം പുതുപ്പാടി ദേശാഭക്തി ഗാനം ആലപിച്ചു.
കേന്ദ്ര നേതാക്കളായ അബ്ദുൽ ഹകീം മുസ്‌ലിയാർ, അബ്ദുൽ നാസർ കോഡൂർ, അബ്ദുൽ ഹമീദ് അൻവരി,അബ്ദുൽ മുനീർ പെരുമുഖം,അബ്ദുൽ റസാഖ്തുടങ്ങിയവർ നേതൃത്വം നൽകി.
സെക്രട്ടറി അമീൻ മുസ്ലിയാർ ചേകന്നൂർ സ്വാഗതവും ഇസ്മായിൽ വള്ളിയോത്ത് നന്ദിയും പറഞ്ഞു.