കുവൈത്തിലെ മലയാളി പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യന്‍ സിംഗേര്‍സ് വെല്‍ഫേര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമവും പൊതുയോഗവും നടത്തി

സിന്ധു രമേശ്‌ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ബിനോയ്‌ ജോണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ അനുരാജ്ശ്രീധരൻ നന്ദിയും പറഞ്ഞു.

New Update
Untitledchinaynuskiswa

കുവൈത്ത്: കുവൈത്തിലെ മലയാളി പാട്ടുകാരുട കൂട്ടായ്മയായ കുവൈത്ത് ഇന്ത്യൻ സിംഗേർസ് വെൽഫേർ അസോസിയേഷൻ ( kiswa) നേതൃത്വത്തിൽ ഇഫ്താർ സംഗമവും പൊതുയോഗവും മംഗഫ് ദിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്‌ സ്റ്റീഫൻ ദേവസിയുടെ അധ്യക്ഷതയിൽ ചേർന്നു.

Advertisment

കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ സത്താർ കുന്നിൽ റമളാൻ സന്ദേശം നൽകി.


തൻ്റെ ചുറ്റുമുള്ള മനുഷ്യൻ്റെ വേദന സ്വന്തം വേദനയായി മറുകയും അത് പരിഹരിക്കാൻ ഇടപെടുകയും ചെയ്യുമ്പോഴാണ് ഒരാൾ യാഥാർത്ഥ വിശ്വാസിയാകുന്നതെന്നും നൈമിഷികമായ ജീവിതത്തിൽ നന്മകൾ ചെയ്യാൻ സമയം കണ്ടെത്തണമെന്നും സത്താർ കുന്നിൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു. 


Untitledchinaynuskiswa1

സിന്ധു രമേശ്‌ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ബിനോയ്‌ ജോണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ അനുരാജ്ശ്രീധരൻ നന്ദിയും പറഞ്ഞു.

യാസർ കരിങ്കല്ലത്താനി പരിപാടികൾ ഏകോപിപ്പിച്ചു. തുടർന്ന് നടന്ന വാർഷിക സമ്മേളനത്തിൽ സംഘടനയുടെ ഭാരവാഹികളെ പുനസംഘടിപ്പിച്ചു.

കിഷോർ ആർ മേനോൻ ( പ്രസിഡന്റ്‌ ). റാഫി കല്ലായി, സുമിത നായർ ( വൈസ് പ്രസിഡന്റ് ) ബിനോയ്‌ ജോണി ( ജനറൽ സെക്രട്ടറി ) അനുരാജ് ശ്രീധരൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment