കെ.ജെ.പി.എസ് കുവൈറ്റ് വനിതാ വിഭാഗം 2025-26: പുതിയ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടു

വനിതാ ചെയർപേഴ്സൺ രഞ്ജന ബിനിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

New Update
Untitlediranisrelkjps

കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെ.ജെ.പി.എസ്സ്) വനിതാ വിഭാഗം 2025 - 2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും പുതിയ കമ്മിറ്റി നിലവിൽ വരികയും ചെയ്തു.

Advertisment

2025 ജൂൺ 13 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് സല്‍മിയയിലെ ശ്രുതി ഹാളിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് .

വനിതാ ചെയർപേഴ്സൺ രഞ്ജന ബിനിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

വനിതാ വേദി സെക്രട്ടറി മിനി ഗീവർഗീസ്,   മഞ്ജു ഷാജി, രഹനാ നൈസാം,  എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.  അനുശ്രീ ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

 സന്നിഹിതരായിരുന്ന കെ.ജെ.പി.എസ്സ് കേന്ദ്ര കമ്മിറ്റി , യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

പുതിയ ഭാരവാഹികളായി  മിനി ഗീവർഗീസ് (ചെയർപേഴ്‌സൺ), ഗിരിജ അജയ് (സെക്രട്ടറി), രഞ്ജന ബിനിൽ (ട്രഷറർ), എക്‌സിക്യൂട്ടീവ് അംഗങ്ങളായി ലിറ്റി അലക്സ‌ാണ്ടർ, രഹനാ നൈസാം, മഞ്ജു ഷാജി, അനുശ്രീ ജിത്ത്,ഡയോണിയ ജോയി, രഹിന ഷാനവാസ്‌ എന്നിവരെ  തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളുടെ നേതൃത്വം വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്‌തിയും ഉജ്ജ്വലതയും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലിറ്റി അലക്സാണ്ടർ സ്വാഗതം പറഞ്ഞ യോഗത്തിന്, പുതിയതായി തിരഞ്ഞെടുത്ത സെക്രട്ടറി  ഗിരിജ അജയ് നന്ദി പറഞ്ഞു.

Advertisment