/sathyam/media/media_files/2025/06/23/untitlediranmissiku88-2025-06-23-15-52-21.jpg)
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് (കെ.ജെ.പി.എസ്സ്) അബ്ബാസിയ യൂണിറ്റിന്റെ 2025–26 വർഷത്തേക്കുള്ള പുതിയ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 21 ശനിയാഴ്ച വൈകിട്ട് 7.00ന് അബ്ബാസിയിലെ സ്രോതസ്സ് ഹാളിൽ നടന്ന ജനറൽ മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
യോഗത്തിൽ അബ്ബാസിയ യൂണിറ്റ് കൺവീനർ ജസ്റ്റിൻ സ്റ്റീഫൻ അധ്യക്ഷനായിരുന്നു. കെ.ജെ.പി.എസ് പ്രസിഡൻറ് ബിനിൽ ദേവരാജൻ, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ട്രഷറർ അജയ് നായർ, വൈസ് പ്രസിഡൻറ് തമ്പി ലൂക്കോസ്, രക്ഷാധികാരി അലക്സ് മാത്യു പുത്തൂർ, രാജു വർഗീസ്, ഷാജി സാമുവൽ, അനിൽ കുമാർ, ലിവിൻ വർഗീസ്, ഷംന അൽ അമീൻ, വനിതാവേദി ചെയർപേഴ്സൺ മിനി ഗീ വർഗീസ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പുതിയ അബ്ബാസിയ യൂണിറ്റ് കൺവീനർ ടൈറ്റസ്. സൗത്ത് ഏരിയ കൺവീനർ ജോയ് തോമസ്. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായി ഷാഫി എന്നിവരെ പുതിയതായി തെരഞ്ഞെടുത്തു.
പുതിയ കൺവീനറായി തെരഞ്ഞെടുത്ത ടൈറ്റസ് നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us