കെ കെ ഐ സി അബ്ബാസിയ മദ്രസ്സ അൽ ബിദായ പ്രോഗ്രാം സംഘടിപ്പിച്ചു

കേന്ദ്ര എഡ്യൂക്കേഷൻ അസിസ്റ്റൻറ് സെക്രട്ടറി. അഷ്റഫ് ഏകരൂൽ ആശംസ പ്രഭാഷണം നിർവഹിച്ചു.

New Update
kkic Untitledkar

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹി  ഇസ്ലാഹിസെൻറർ  മദ്രസ അധ്യയന വർഷത്തിന്റെ തുടക്കം  രക്ഷിതാക്കൾക്ക് വേണ്ടി അൽ ബിദായ എന്ന പേരിൽ ഓറിയന്റെഷൻ  ഡേ  സംഘടിപ്പിച്ചു. 

Advertisment

അബ്ബാസിയ അബ്ദുറഹ്മാനുബ്നു ഔഫ് മസ്ജിദിൽ സംഘടിപ്പിച്ച പരിപാടി കെ .കെ.ഐ.സി കേന്ദ്ര പി. ആറ് സെക്രട്ടറി, എൻ.കെ .അബ്ദുസ്സലാം ഉൽഘാടനം നിർവ്വഹിച്ചു.

കേന്ദ്ര എഡ്യൂക്കേഷൻ അസിസ്റ്റൻറ് സെക്രട്ടറി. അഷ്റഫ് ഏകരൂൽ ആശംസ പ്രഭാഷണം നിർവഹിച്ചു.

 കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കല്‍  മുഖ്യഘടകം ആണ്  എന്ന്  അദ്ദേഹം ഉൽബോധിപ്പിച്ചു .

മദ്രസ  പ്രധാന അദ്ധ്യാപകൻ ഷമീർ മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, നൗഫൽ സ്വലാഹി ഉൽബോധന ഭാഷണം നിർവഹിച്ചു.

  വാർഷിക പരീക്ഷിയിൽ ഉന്നതവിജയം നേടിയവരെ  ആദരിച്ച   ചടങ്ങിൽ കെ കെ ഐ സി  കേന്ദ്ര ഭാരവാഹികള്‍  മദ്രസ്സ അദ്ധ്യാപകർ  രക്ഷി താക്കൾ മുൻ പിടിഎ  എംടിഎ ഭാരവാഹികള്‍  എന്നിവർ സംബന്ധിച്ചു. 

മദ്രസ അഡ്മിൻ മാരായ  ശാഹുൽ ഈരാറ്റുപേട്ട, ഫൈറൂസ്,റമീസ് ,അബ്ദുൽ ബായിസ്, അധ്യാപകരായ അസ്‌ലം  ആലപ്പുഴ, സൽമാൻ, അബ്ദുൽ ബാസിത് എന്നിവർ  സ്റ്റഡി മെറ്റിരിയൽ വിതരണം, സമ്മാന വിതരണം എന്നിവ കോർഡിനെറ്റു  ചെയ്തു.

മദ്രസ സ്റ്റാഫ്‌ സെക്രട്ടറി യാസിർ അൻസാരി സ്വാഗതവും  അബ്‍ദുല്‍ അസീസ് നരക്കോട് നന്ദിയും പറഞ്ഞു.

Advertisment