/sathyam/media/media_files/2025/02/08/IFkYC7Q2TTEBJUlxm13d.jpg)
കുവൈത്ത്: കെ. കെ. ഐ. സി. സാൽമിയ ഇസ്‌ലാഹി മദ്രസ പി. ടി. എ.യുടെ നേതൃത്വത്തിൽ മദ്രസാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി വിന്റർ പിക്നിക്കും വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു.
വഫ്രയിൽ നടന്ന പരിപാടിയിൽ അനവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
പിക്നിക്കിന്റെ ഭാഗമായി മാതൃ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനാഥ കുട്ടികൾക്ക് സഹായമെത്തിക്കുന്ന ചാരിറ്റി ഷോപ്പ് സംഘടിപ്പിച്ചു. ഇത് രക്ഷിതാക്കൾക്ക് ഏറെ പുതുമയാർന്ന ഒരനുഭവമായിരുന്നു. നല്ല ഒരു തുക തന്നെ അനാഥകൾക്കായി സമാഹരിക്കാൻ ഇതിലൂടെ സാധിച്ചു
പിക്നിക്കിനോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ വിനോദ പരിപാടികളും മത്സരങ്ങളുമുണ്ടായിരുന്നു. കെ. കെ. ഐ. സി. എഡുക്കേഷൻ സെക്രട്ടറി അസീസ് നരക്കോട്, പി. ആർ. ആൻഡ് മീഡിയ സെക്രട്ടറി എൻ. കെ. അബ്ദുസ്സലാം എന്നിവർ ആശംസകൾ അറിയിച്ചു.
മദ്രസാ സദ്ർ പി. എൻ. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് മദ്രസയുടെ ലക്ഷ്യങ്ങളെയും പഠന പദ്ധതികളെയും കുറിച്ച് വിശദീകരിച്ചു.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ടു തന്നെ പരിപാടി വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനായെന്ന് സംഘാടകർ അറിയിച്ചു.