/sathyam/media/media_files/2025/02/16/nnEWAd8UxcI7TYIwZeUp.jpg)
കുവൈത്ത്; മതം ഉപേക്ഷിച്ചു മനുഷ്യനാകൂ എന്ന് പ്രഘോഷണം ചെയ്യുന്ന നാസ്തികത തങ്ങളുടെ വാദങ്ങൾക് തെളിവ് നൽകാൻ കഴിയാതെ കേവലം സ്വതന്ത്ര വാദത്തിൽ മാത്രം ഒതുങ്ങി ദുർബല ആശയത്തിലേക്ക് എത്തിച്ചേരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് എന്ന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ദഅവ വിഭാഗം ഫെബ്രുവരി 14 വെള്ളിയാഴ്ച ജഹ്‌റ വിന്റർ ടെന്റിൽ സംഘടിപ്പിച്ച ദഅവ വർക്ക് ഷോപ്പ് അഭിപ്രായപ്പെട്ടു.
മതങ്ങളെയും മൂല്യങ്ങളെയും എതിർത്തു മാനവികതക്ക് ഒരു സംഭാവനയും ചെയ്യാത്ത എന്നാൽ സാമൂഹിക അപകടങ്ങൾ വരുത്തിവെക്കുന്ന വരണ്ട ആശയമാണ് നാസ്തികത എന്ന് പ്രസ്തുത പഠന ക്യാമ്പ് വിലയിരുത്തി
/sathyam/media/media_files/2025/02/16/nHIp8SIqRzpS48g6zS8W.jpg)
വിഞ്ജാന സമ്പാദനവും ആത്മീയത ധന്യത കൈവരിക്കാനും പവിത്രവും സംസ്കൃതവുമാവായ ജീവിതം സമർപ്പിച്ചു പ്രബോധകന്റെ ജീവിതം മാതൃകയാകണമെന്നും കേമ്പ് അംഗങ്ങളെ ബോധ്യപ്പെടുത്തി.
വിവിധ സെഷനുകളിലായി പി എൻ അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് നരക്കോട് , അബ്ദുസ്സലാം സ്വലാഹി , കെ.സി.മുഹമ്മദ് നജീബ്, അബ്ദുറഹ്മാൻ തങ്ങൾ , അസ്ഹർ അത്തേരി, ഷഫീക്ക് മോങ്ങം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്‌ളാസ്സുകളെടുത്തു.
സക്കീർ കൊയിലാണ്ടി സ്വാഗതം പറഞ്ഞ പരിപാടി സമീർ ഏകരൂർ കോർഡിനേറ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us