കെ കെ ഐ സി അബ്ബാസിയ മദ്രസ അന്നുജൂം സംഘടിപ്പിച്ചു

മദ്റസ പിടിഎ പ്രസിഡന്റ് ജംഷീർ നിലമ്പൂർ  അധ്യക്ഷത  വഹിച്ചു കെകെഐസി കേന്ദ്ര  ദഅവാ സെക്രട്ടറി  സക്കീർ കെ.എ   സംഗമം ഉദ്ഘാടനം നിർവഹിച്ചു

New Update
Untitledussku999

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ അബ്ബാസിയ മദ്രസ പി .ടി .എ ,എം ടി .എ  കമ്മിറ്റി യുടെ  നേതൃത്വത്തിൽ റിഹാബ് മദ്രസ്സ ഓഡിറ്റൊറിയത്തിൽ വെച്ച് മെയ് 30 വെള്ളി രാവിലെ 8.30 മുതൽ  11വരെ  അന്നുജും  എന്ന പേരിൽ   അവാർഡ്ദാനവും കുടുബ സംഗമവും സംഘടിപ്പിച്ചു 

Advertisment

മദ്റസ പിടിഎ പ്രസിഡന്റ് ജംഷീർ നിലമ്പൂർ  അധ്യക്ഷത  വഹിച്ചു കെകെഐസി കേന്ദ്ര  ദഅവാ സെക്രട്ടറി  സക്കീർ കെ.എ   സംഗമം ഉദ്ഘാടനം നിർവഹിച്ചു. മദ്റസ  പ്രധാന അദ്ധ്യാപകൻ സമീർ മദനി കൊച്ചി  ഉൽബോധനം നിർവഹിച്ചു 

എൽ.കെ .ജി  തലം മുതൽ  8ക്ലാസ് വരെ യുള്ള  അബ്ബാസിയ ഇസ്ലാഹി മദ്രസ്സയിൽ ഈ അധ്യയന വർഷത്തിലെ റാങ്ക്  ജേതാക്കളെ  കെ കെ ഐസി  എഡ്യൂക്കേഷണൽ സെക്രട്ടറി  അബ്‍ദുല്‍  അസീസ് നരക്കോട്   പ്രഖ്യാപിച്ചു 
റാങ്ക് ജേതാക്കള്‍ക്കുള്ള  അവാർഡ് ദാനം   രക്ഷിതാക്കളിലൂടെ ജേതാക്കള്‍ക്ക് കൈമാറി.

വിദ്യാർതികളെ  റമദാനില്‍  സൽകർമ്മങ്ങൾ ചെയ്യാൻ പ്രോത്സഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  സംഘടിപിച്ച  റമദാൻ ടാസ്ക്  വിജയികളായ  വിദ്യാർത്തികള്‍ക്ക്  മദ്റസ അഡ്മിൻ മാരായ  ശാഹുല്‍  ഈരാറ്റുപേട്ട  ,ഫൈറൂസ് . അദ്ധ്യാപകരായ അസ്‌ലം ആലപ്പുഴ ,യാസിർ അൻസാരി ,നൗഫൽ സ്വലാഹി എന്നിവർ  സമ്മാനദാനം  നിർവഹിച്ചു.

രക്ഷിതാക്കള്‍ക്ക് വേണ്ടി  സംഘടിപിച്ച  ക്വിസ് മത്സരത്തിൽ  വിജയികളായ സുമയ്യ ,നിശിദ,ഖലീല്‍ ,ഹുദാ, സമീറ കെ.പി ,സിദീഖ്‌ബീരാൻ,മുഹമ്മദ് ബാബു ,നാജിയ,ഉമ്മു മിസ്ഹബ് ,റസ്ന ഹബീബ് ,ഷംല , അബ്ദുൽ ബാസിത്ത് ,സൗദ ,ഷാന ,ഫിദ സൈഫുനീസ് ,സലീഹ ,നസീബ ,ഷഹർബാൻ , എന്നിവർക്ക് സമ്മാന വിതരണം ചെയ്തു 

മദ്റസ വിദ്യാർഥി കളുടെ വാർഷികപരീക്ഷ പ്രോഗ്രസ് റിപ്പോർട്ട്  ടീച്ചർമാരായ സനിയ്യ ടീച്ചർ ,സീനത്ത് ടീച്ചർ ,സജീന ടീച്ചർ ,അഫീന ടീച്ചർ ,സഫിയ്യ ടീച്ചർ ,റഹീന ടീച്ചർ ,എന്നിവർ  രക്ഷിതാക്കള്‍ക്ക്  വിതരണം ചെയ്തു 

അസിസ്റ്റന്റ  പ്രധാന അധ്യാപകൻ യാസിർ അൻസാരി സ്വഗതവും  മദ്രസ അധ്യാപകൻ നൗഫൽ സ്വലാഹി  നന്ദിയും പറഞ്ഞു

Advertisment