/sathyam/media/media_files/2025/10/23/untitled-2025-10-23-15-54-54.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി തിരൂർ,തിരുരങ്ങാടി,താനൂർ,തവനൂർ മണ്ഡലങ്ങളുടെ സംയുക്ത പ്രവർത്തക സംഗമവും സിഎച്ച് അനുസ്മരണവും സംഘടിപ്പിച്ചു
വെള്ളിയാഴ്ച നാലുമണിക്ക് ഫർവാനിയ കെഎംസിസി ഓഫീസിൽ മുഹമ്മദ് എടക്കാട്ടിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗം കുവൈത്ത് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സലീം പരപ്പനങ്ങാടി സ്വാഗതം പറഞ്ഞ യോഗത്തിന് മുസ്തഫാ കമാൽ ആദ്യക്ഷം വഹിച്ചു, തുടർന്ന് സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത് മുഖ്യപ്രഭാഷണവും സൈനുൽ ആബിദ് താനൂർ സിഎച്ച് അനുസ്മരണ പ്രഭാഷണവും നടത്തി.
സ്റ്റേറ്റ് ആക്ടിങ് സെക്രെട്ടറി ഗഫൂർ വയനാട്, സെക്രെട്ടറിമാരായ ഇല്യാസ് വെന്നിയൂർ,സലാം ചെട്ടിപ്പടി, മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര,ജനറൽ സെക്രട്ടറി ഹംസ കരിങ്കപ്പാറ, ജില്ലാ ഭാരവാഹികളായ നൗഷാദ് വെട്ടിച്ചിറ, ഫഹദ് പൂങ്ങാടൻ, മുജീബ് ചേകന്നൂർ, എന്നിവർ ആശംസകളർപ്പിച്ചു.
മണ്ഡലങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ- നിസാർ (താനൂർ), ഷമീം (തിരൂർ), ഷാജി മണലോടി (തവനൂർ) സലീം പരപ്പനങ്ങാടി (തിരുരങ്ങാടി) എന്നിവർ അവതരിപ്പിച്ചു. അയ്യുബ് പാലച്ചിറമാടിന്റെ നന്ദിയോടെ യോഗം പിരിഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us