ദുബായ് കെ.എം.സി.സി തൃത്താല മണ്ഡലം 'ഫെസ്റ്റ്' ഇന്ന് അൽ ഖുസൈസിൽ

പ്രവാസലോകത്തെ തൃത്താല നിവാസികളുടെ ഒത്തുചേരലും വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളുമാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
Untitled

ദുബായ്: തൃത്താല മണ്ഡലം ദുബായ് കെ.എം.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'തൃത്താല മണ്ഡലം ഫെസ്റ്റ്' ഇന്ന് (ജനുവരി 04) അൽ ഖുസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ വെച്ച് നടക്കും.

Advertisment

പ്രവാസലോകത്തെ തൃത്താല നിവാസികളുടെ ഒത്തുചേരലും വൈവിധ്യമാർന്ന കലാ-കായിക മത്സരങ്ങളുമാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം.


രാവിലെ 11:00 മണിക്ക് ആരംഭിക്കുന്ന ഫെസ്റ്റ് രാത്രി 9:00 മണി വരെ നീണ്ടുനിൽക്കും. സാംസ്‌കാരിക പൈതൃകവും ഗൃഹാതുരത്വവും ഉണർത്തുന്ന നിരവധി മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.


 മെഹന്തി മത്സരം സർഗ്ഗാത്മകത മാറ്റുരയ്ക്കുന്ന മൈലാഞ്ചി കളി.
  പായസ മത്സരം: തനത് രുചിക്കൂട്ടുകളുടെ പ്രദർശനം.
 വടംവലി മത്സരം, ഫുട്ബോൾ ടൂർണമെന്റ്, വെറ്ററൻസ് ഫുട്ബോൾ, പഞ്ചഗുസ്തി.
  ചിത്രരചനാ മത്സരം, മുട്ടിപ്പാട്ട് എന്നിവയും അരങ്ങേറും.

 പ്രവാസികൾക്കായി ഒരുക്കുന്ന ഈ ആഘോഷത്തിലേക്ക് തൃത്താല മണ്ഡലത്തിലെ മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Advertisment