ജനസമുദ്രമായി കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം; യുഡിഎഫിന്റെ തിരിച്ചുവരവ് ഉറപ്പെന്ന് നേതാക്കൾ

പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ ഡോ. റംഷാദ്, മൻസൂർ ചൂരി, ഹമീദ് പേരാമ്പ്ര, ഷാഹിൽ, അയ്യൂബ് കച്ചേരി, ക്വാളിറ്റി മുസ്തഫ, മുഹമ്മദലി, ആബിദ് എന്നിവർ ഏറ്റുവാങ്ങി.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈത്ത് സിറ്റി: ജനപ്രിയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ആവേശം വിതറി കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം. അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിലെ സി.എച്ച് നഗറിൽ നടന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisment

വൈറ്റ് ഗാർഡിന്റെ ഗാർഡ് ഓഫ് ഹോണറോടെ ആരംഭിച്ച സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം

വടകര എം.പി ഷാഫി പറമ്പിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ സാന്നിധ്യം സമ്മേളനത്തെ ജനനിബിഡമാക്കി. പിണറായി സർക്കാരിന്റെ ഭരണ പരാജയങ്ങൾ എടുത്തുപറഞ്ഞ നേതാക്കൾ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടി അധികാരത്തിൽ തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

പ്രമുഖരുടെ സാന്നിധ്യം

കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഒഐസിസി പ്രസിഡന്റ്‌ സാമൂവൽ കാട്ടൂകാലീക്കൽ എന്നിവർ ആശംസകൾ നേർന്നു. ജനപ്രിയ നേതാക്കളെ അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, ഇസ്മായിൽ സൺഷൈൻ, വി.പി അബ്ദുള്ള എന്നിവർ ബിഷ്ത് അണിയിച്ച് ആദരിച്ചു. സൗഹാർദ പ്രതിനിധിയായി ശംസുദ്ധീൻ കുക്കുവും സംബന്ധിച്ചു.

പദ്ധതി പ്രഖ്യാപനങ്ങളും ഉപഹാര സമർപ്പണവും

സമ്മേളനത്തോടനുബന്ധിച്ച സപ്ലിമെന്റ് വൈസ് പ്രസിഡന്റ്‌ അലി അക്‌ബറിന് നൽകി റസാക്ക് മാസ്റ്റർ പ്രകാശനം ചെയ്തു. സെക്രട്ടറി സാദിഖ് ടി.വി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും യൂസുഫ് പൂനത്ത് ആദ്യ ഫണ്ട്‌ കൈമാറ്റവും നിർവഹിച്ചു.

പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ ഡോ. റംഷാദ്, മൻസൂർ ചൂരി, ഹമീദ് പേരാമ്പ്ര, ഷാഹിൽ, അയ്യൂബ് കച്ചേരി, ക്വാളിറ്റി മുസ്തഫ, മുഹമ്മദലി, ആബിദ് എന്നിവർ ഏറ്റുവാങ്ങി.

കെഎംസിസി ഉപദേശകസമിതി നേതാക്കൻമാരായ ടി.ടി സലീം, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, വനിതാ വിംഗ് ഭാരവാഹികളായ ഡോ. സഹീമ മുഹമ്മദ്‌, ഫസീല ഫൈസൽ, ഫാത്തിമ അബ്ദുൽ അസീസ് എന്നിവരും സന്നിഹിതരായിരുന്നു.

മത്സരവിജയികൾക്ക് ആദരം

സമ്മേളനത്തിന് മുന്നോടിയായ ക്വിസ് മത്സരത്തിൽ മുസമ്മിൽ ഒന്നാം സ്ഥാനം നേടി. മെഹന്തി മത്സരം, സ്പീക്ക്-അപ്പ് പ്രസംഗ മത്സരം എന്നിവയിലെ വിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
മുഹമ്മദ്‌ താഹയുടെ ഖിറാഅതോടെ തുടങ്ങിയ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും വൈസ് പ്രസിഡന്റ്‌ കോയ വളപ്പിൽ നന്ദിയും പറഞ്ഞു.

ഇസ്മായിൽ വള്ളിയോത്, റഷീദ് ഉള്ളിയേരി, സലാം നന്തി, യാസർ, താഹ കോട്ടക്കൽ, സലീം ഹാജി, റഷീദ് കല്ലൂർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. പ്രിയ നേതാക്കളെ ശ്രവിക്കാനായി ഇന്റഗ്രേറ്റഡ് സ്‌കൂളും പരിസരവും പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു.

Advertisment