മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും തൃശ്ശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഇ.പി. കമറുദ്ദീൻ സാഹിബിന്റെ വിയോഗത്തിൽ കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

​ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനം പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശം പകരുന്നതാണ്.

New Update
Untitled

കുവൈത്ത്: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും തൃശ്ശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഇ.പി. കമറുദ്ദീൻ സാഹിബിന്റെ വിയോഗത്തിൽ കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment

തൃശ്ശൂർ ജില്ലയിലെ പാർട്ടി പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ നേതാവായിരുന്നു അദ്ദേഹമെന്ന് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളും കൊണ്ട് രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചു.


​ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനം പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശം പകരുന്നതാണ്.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം, കെഎംസിസിയുടെ പ്രവാസ ലോകത്തെ കാരുണ്യ പ്രവർത്തനങ്ങൾക്കും എന്നും വലിയ പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകിയിരുന്നു.


അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗിനും തൃശ്ശൂർ ജില്ലയിലെ പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു.


​കമറുദ്ദീൻ സാഹിബിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും, പരേതന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Advertisment