New Update
/sathyam/media/media_files/2026/02/03/untitled-2026-02-03-10-36-19.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി മുൻ കേന്ദ്ര പ്രസിഡന്റ് റഫീഖ് കോട്ടപുറത്തിന് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Advertisment
ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങളുടെ അധ്യക്ഷതയിൽ ഫർവാനിയ കെഎംസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ അസീസ് തിക്കോടി, റഫീഖ് കോട്ടപുറത്തിനെ സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു.
കെഎംസിസിയുടെ ഉപഹാരം പ്രധാന ഭാരവാഹികൾ അദ്ദേഹത്തിന് കൈമാറി. ഉപദേശക സമിതി ചെയർമാൻ ടി.ടി സലീം, ഭാരവാഹികൾ ആയ ഹാരിസ് വള്ളിയോത്ത്, ഫാസിൽ കൊല്ലം, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, അജ്മൽ വേങ്ങര, താഹ കോട്ടക്കൽ, മുസ്തഫ കമാൽ, റസാഖ് അയ്യൂർ, സാബിത്ത് ചെമ്പിലോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അബ്ദുൽ ഹക്കീം അഹ്സനിയുടെ ഖിറാഅതോടെ തുടങ്ങിയ സ്വീകരണ യോഗത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us