റമളാൻ ഉംറ: കുവൈറ്റ് കെ.എം.സി.സി ഉംറ തീർത്ഥാടന സംഘം മാർച്ച് 12-ന് പുറപ്പെടും

2026 മാർച്ച് 12 വ്യാഴാഴ്ച പുറപ്പെടുന്ന സംഘം മാർച്ച് 21 ശനിയാഴ്ച തിരിച്ചെത്തുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

New Update
Untitled

കുവൈറ്റ്: കുവൈറ്റ് കെ.എം.സി.സി (കേരള മുസ്ലിം കൾച്ചറൽ സെന്റർ) സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തിൽ വിശുദ്ധ റമളാനിലെ ഉംറ തീർത്ഥാടനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

Advertisment

2026 മാർച്ച് 12 വ്യാഴാഴ്ച പുറപ്പെടുന്ന സംഘം മാർച്ച് 21 ശനിയാഴ്ച തിരിച്ചെത്തുംവിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ടയാണ് ഉംറ സംഘത്തിന് അമീറായി നേതൃത്വം നൽകുന്നത്. റമളാനിലെ അവസാന പത്തിലെ പുണ്യദിനങ്ങൾ വിശുദ്ധ മക്കയിലും മദീനയിലുമായി ചിലവഴിക്കാനുള്ള അവസരമാണ് ഈ യാത്രയിലൂടെ ഒരുക്കുന്നത്.

പാക്കേജിന്റെ പ്രധാന സവിശേഷതകൾ:

 * പരിചയസമ്പന്നനായ അമീറിന്റെ നേതൃത്വം.
 * മക്കയിലെയും മദീനയിലെയും ഹറമുകൾക്ക് തൊട്ടടുത്ത് തന്നെ താമസസൗകര്യം.
 * പരിശുദ്ധ ഹറമിൽ വെച്ചുള്ള ജുമുഅ നമസ്കാരം.
 * ലൈലത്തുൽ ഖദ്‌റിന്റെ പ്രതീക്ഷിക്കപ്പെടുന്ന രാവുകളിൽ ഹറമിലെ സാന്നിധ്യം.
 * ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലേക്കുള്ള സന്ദർശനം (സിയാറത്ത്).
 * യാത്രയിലുടനീളം പ്രമുഖ പണ്ഡിതന്മാർ നയിക്കുന്ന പഠന ക്ലാസുകൾ.
 * കുറഞ്ഞ നിരക്കിൽ മികച്ച യാത്രാസൗകര്യങ്ങൾ.

ബുക്കിംഗിനും വിവരങ്ങൾക്കും:

താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

 * അബ്ദുൽ ഹക്കീം ഹസനി: 97391896
 * കുഞ്ഞബ്ദുള്ള തയ്യിൽ: 99975581
 * അഷ്റഫ് ബാരിമി: 60645083
 * യഹ്‌യ വാവാട്: 97324001
 * ആബിദ് ഖാസിമി: 51526886

Advertisment