ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2026/02/16/untitled-2026-02-16-14-07-56.jpg)
കുവൈറ്റ്: കുവൈറ്റ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മെഗാ ഇഫ്താറും റമദാൻ പ്രഭാഷണവും' ഫെബ്രുവരി 27 വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ ആബിദ് ഹുസൈൻ തങ്ങൾ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
Advertisment
രാത്രി 9മണിക്ക് പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ റമദാൻ പ്രഭാഷണവും ഉണ്ടായിരിക്കും.
കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും കെ.എം.സി.സി നേതാക്കളും ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘടകർ അറിയിച്ചു.
വിശുദ്ധ റമദാനിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കുവൈറ്റ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us