കുവൈത്ത് കെഎംസിസി മെഗാ ഇഫ്താർ - ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎക്കും സിറാജുദ്ദീൻ ഖാസിമിക്കും ഊഷ്മള സ്വീകരണം

കെഎംസിസി സംസ്ഥാന ഭാരവാഹികളും വിവിധ ജില്ലാ-മണ്ഡലം നേതാക്കളും പ്രവർത്തകരും ചേർന്നാണ് നേതാക്കളെ സ്വീകരിച്ചത്. 

New Update
Untitled

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമദാൻ പരിപാടികളിൽ സംബന്ധിക്കുന്നതിനായി പ്രമുഖ വ്യക്തിത്വങ്ങൾ കുവൈത്തിലെത്തി.

Advertisment

മെഗാ ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയ്ക്കും, റമദാൻ പ്രഭാഷണത്തിനായി എത്തിയ പ്രമുഖ വാഗ്മി ഉസ്താദ് സിറാജുദ്ദീൻ അൽ ഖാസിമിക്കും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

കെഎംസിസി സംസ്ഥാന ഭാരവാഹികളും വിവിധ ജില്ലാ-മണ്ഡലം നേതാക്കളും പ്രവർത്തകരും ചേർന്നാണ് നേതാക്കളെ സ്വീകരിച്ചത്. 

നാളെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിപുലമായ മെഗാ ഇഫ്താർ മീറ്റും രാത്രി ഒൻപതു മണിക്ക് നടക്കുന്ന റമദാൻ പ്രഭാഷണ സദസ്സുകളിലും ഇരുവരും പങ്കുചേരും. സംഘടനയുടെ കരുത്തും കെട്ടുറപ്പും വിളിച്ചോതുന്ന രീതിയിലുള്ള ഊഷ്മളമായ വരവേൽപ്പാണ് വിമാനത്താവളത്തിൽ പ്രവർത്തകർ ഒരുക്കിയത്.

കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായും സംഘാടകർ അറിയിച്ചു.

Advertisment