/sathyam/media/media_files/2026/02/28/untitled-2026-02-28-15-36-31.jpg)
കുവൈറ്റ്: കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി) കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കുചേർന്ന് സംസാരിക്കവെ, ഭാരതത്തിന്റെ സുദൃഢമായ ബഹുസ്വരതയെയും സൗഹൃദത്തെയും കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പാരാമിതാ ത്രിപാഠി പ്രശംസിച്ചു.
റമദാൻ മാസം മുന്നോട്ടുവെക്കുന്ന കാരുണ്യത്തിന്റെയും ഉദാരതയുടെയും ഒത്തൊരുമയുടെയും ഉത്തമമായ പ്രതിഫലനമാണ് ഇത്തരം കൂട്ടായ്മകളെന്ന് അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ പൈതൃകമായ മതസൗഹാർദ്ദവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി സംഘടനകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അവർ കൂട്ടിച്ചേർത്തു.
/filters:format(webp)/sathyam/media/media_files/2026/02/28/untitled-2026-02-28-15-36-52.jpg)
തങ്ങളുടെ പ്രവർത്തനത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കെ.എം.സി.സി കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച ഈ സ്നേഹവിരുന്ന് ഏറെ ശ്രദ്ധേയമായി. പതിനയ്യായിരത്തിലധികം അംഗങ്ങളുള്ള കുവൈറ്റിലെ പ്രബലമായ ഈ സംഘടനയുടെ സുവർണ്ണ ജൂബിലി വർഷത്തിൽ അംബാസഡറുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.
വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യ പുലർത്തുന്ന ഐക്യത്തിന്റെ സന്ദേശം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഈ ഇഫ്താർ സംഗമം. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അംബാസഡർ, എല്ലാവർക്കും റമദാൻ ആശംസകൾ നേരുകയും ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us