New Update
/sathyam/media/media_files/2026/03/05/untitled-2026-03-05-14-31-33.jpg)
​കുവൈത്ത്: പ്രമുഖ മതപ്രഭാഷകൻ സിറാജ്ജുദ്ധീൻ ഖാസിമി പത്തനാപുരത്തെ കുവൈത്ത് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആദരിച്ചു. കുവൈത്ത് കെഎംസിസി സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരമ്പരയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
Advertisment
​അദ്ദേഹത്തിന്റെ പ്രഭാഷണ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി ഷാജഹാൻ വൈസ് പ്രസിഡന്റ് സിദ്ദീഖ് എന്നിവർ ചേർന്ന് കെഎംസിസിയുടെ സ്നേഹോപഹാരം കൈമാറി.
​നാട്ടിലും പ്രവാസലോകത്തും ആത്മീയ-സാമൂഹിക മേഖലകളിൽ സിറാജ്ജുദ്ധീൻ ഖാസിമി നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ ചടങ്ങിൽ ഭാരവാഹികൾ പ്രകീർത്തിച്ചു. ജില്ലാ കമ്മിറ്റിയുടെ മറ്റ് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us