/sathyam/media/media_files/YSOrt5MgxwE2Fhix4CBs.jpg)
ജിദ്ദ: സൗദി - മാറാക്കര പഞ്ചായത്ത് കെ എം സി സിയുടെ ഓൺലൈൻ ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ നേതൃത്വം നിലവിൽവന്നു. പുതിയ കമ്മിറ്റിയെ മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റും മുൻ കെ എം സി സി ഭാരവാഹിയുമായ അബു ഹാജി കാലൊടി പ്രഖ്യാപിച്ചു.
പ്രസിഡന്റ് : സയ്യിദ് ശഖീഖ് തങ്ങൾ (തായിഫ് ),
വൈസ് പ്രെഡിഡന്റുമാർ: മുജീബ് റഹ്മാൻ നെയ്യത്തൂർ - തബൂക്ക്, ഷാഫി മേനെത്തിൽ -ജിദ്ദ, ഒ. കെ നജീബ് - ജിദ്ദ.
ജനറൽ സെക്രട്ടറി: പി. പി മുസ്തഫ (ഹഫർ ബാതിൻ),
ജോ. സെക്രട്ടറിമാർ: റിയാസ് ആയപ്പള്ളി - മക്ക, ടി. അബ്ദുസ്സമദ്- ജിദ്ദ, അമീൻ - ജിദ്ദ. ഓർഗനൈസിങ് സെക്രട്ടറി: മുഹമ്മദ് കല്ലിങ്ങൽ - റിയാദ്.
ട്രഷറർ : ഫർഹാൻ കല്ലൻ - റിയാദ്
എക്സിക്യൂട്ടീവ് മെമ്പർമാർ: ബഷീർ നെയ്യത്തൂർ - തബൂക്ക്, അബ്ദുൽ ഗഫൂർ മണ്ണായി - ജിദ്ദ, മുസ്തഫ ചോഴി മഠത്തിൽ - ജിദ്ദ, മൻസൂർ മനയങ്ങാട്ടിൽ - ജിദ്ദ, നാസർ അന്നിടാൻ - റിയാദ്, കെ. ടി എ റസാഖ് - റിയാദ്, ജാബിർ കല്ലൻ - ജിദ്ദ, ഉബൈദ് കണിയാതൊടി - മക്ക.
ഉപദേശക സമിതി ചെയർമാൻ : പി. അലവിക്കുട്ടി മുസ്‌ലിയാർ - ജിദ്ദ. മെമ്പർമാർ: ടി. എ നാസർ - മക്ക, കെ. പി മൊയ്‌ദീൻ കുട്ടി - ജിദ്ദ, മൊയ്‌ദീൻ മേലേതിൽ - ജിദ്ദ, കെ. ടി മുസ്തഫ- ജിദ്ദ. നാട്ടിലെ കോർഡിനേറ്റർമാർ: നാസർ ഹാജി കല്ലൻ, കുഞ്ഞി മുഹമ്മദ് കൊളമ്പൻ, അമീർ കാരക്കാടൻ
പ്രസിഡന്റ്‌മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ അലവിക്കുട്ടി മുസ്‌ലിയാർ കാടാമ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. കെ എം സി സി നടത്തുന്ന ജീവകാരുണ്യ - സേവന പ്രവർത്തനങ്ങൾ ഏറെ മഹത്തരമാണെന്നും കെ എം സി സിയുടെ പ്രവർത്തങ്ങളിൽ പ്രവാസികൾ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ എം സി സിയുടെ പ്രവർത്തനങ്ങൾ ഇരുലോക വിജയത്തിന് കാരണമാകുമെന്നതിനാൽ പ്രവാസികൾ കൂട്ടായ്മയുടെ ഭാഗമാവുകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് ജനറൽ സെക്രട്ടറി പി. പി മുസ്തഫ കമ്മിറ്റിയുടെ പ്രവർത്തന - സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുസ്സമദ് എം. കെ നഗർ, മുഹമ്മദ് ഷാഫി മേനെത്തിൽ, മുജീബ് റഹ്മാൻ നെയ്യത്തൂർ, മൊയ്‌ദീൻ മേലേതിൽ, കെ. ടി മുസ്തഫ, കെ. പി മുഹമ്മദ് കുട്ടി, അമീൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് റിപ്പോർട്ട് യോഗം അംഗീകരിച്ചു. നാസർ ഹാജി കല്ലൻ, കുഞ്ഞി മുഹമ്മദ് കൊളമ്പൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ആഗോള തലത്തിൽ വലിയ ജീവകാരുണ്യ - സേവന സംഘടനയായി മാറിയ കെഎംസിസിയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ജീവിതത്തിൽ വലിയ ഭാഗ്യമായി കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.
സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ളവരടങ്ങിയ മാറാക്കര പഞ്ചായത്ത് കെ എം സി സി പ്രവർത്തകർ നടത്തിയ ജീവ കാരുണ്യ - വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ ഏറെ മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു. മാറാക്കര ഗ്ലോബൽ കെ എം സി സി പ്രസിഡന്റ് ടി. എം ബഷീർ കുഞ്ഞു ( യു എ ഇ ), ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ പുതിയ കമ്മിറ്റിയെ അനുമോദിച്ചു സംസാരിച്ചു.
സയ്യിദ് ശഖീഖ് തങ്ങൾ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ പുത്തൻ പീടിയേക്കൽ സ്വാഗതവും ഫർഹാൻ കല്ലൻ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us