ജിദ്ദ - തിരൂർ മണ്ഡലം കെഎംസിസി ഈത്തപ്പഴം വിതരണം ആരംഭിച്ചു

New Update
kmcc Untitled99.jpg

ജിദ്ദ / തിരൂർ:   ജിദ്ദ - തിരൂർ മണ്ഡലം കെ എം സി സി ഹദിയത്തുൽ ഹുബ്ബ്‌ എന്ന നാമകരണത്തിലുള്ള ഈത്തപ്പഴ വിതരണം ആരംഭിച്ചു.  

Advertisment

നോമ്പ്തുറക്ക് പുണ്യകരമായ ഈത്തപ്പഴം വിശുദ്ധ റംസാൻ മാസത്തിൽ വിതരണം ചെയ്യുന്ന പരിപാടിയുടെ ഉദ്‌ഘാടനം  കുറുക്കോളി മൊയ്‌തീൻ എം എൽ എ നിർവഹിച്ചു.  

ഈത്തപ്പഴം അടങ്ങിയ പാക്കുകൾ  എ പി കുഞ്ഞാവു ഹാജി ഉദ്‌ഘാടകനിൽ നിന്ന്  കൈപറ്റി.   

മുൻ ജിദ്ദ - മലപ്പുറം ജില്ലാ കെ എം സി സി ഉപാദ്യക്ഷൻ പി പി ഉനൈസ്, ജിദ്ദ - തിരൂർ മണ്ഡലം സെക്രട്ടറി റിഷാദ് എം, തിരുന്നാവായ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ കുഞ്ഞാലി,   സെക്രട്ടറി ലത്തീഫ് പള്ളത്ത്, ഫക്കറുദ്ധീൻ പല്ലാർ എന്നിവർ പങ്കെടുത്തു.

Advertisment