മാറാക്കര കെ എം സി സി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

നാട്ടിലെ കോർഡിനേറ്റർമാരായ നാസർ ഹാജി കല്ലൻ, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, മുഹമ്മദ്‌ സിയാദ് എന്നിവരാണ് മാറാക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി മുൻ പ്രവാസികൾക്ക് കിറ്റുകൾ വിതരണം നടത്തിയത്.

New Update
kmcccc8Untitled.jpg

ജിദ്ദ:   സൗദി -  മാറാക്കര പഞ്ചായത്ത്‌ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുണ്യ മാസമായ റമദാനിൽ മാറാക്കര പഞ്ചായത്തിലെ മുൻ സൗദി പ്രവാസികളിൽ അർഹരായ 20 പേർക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

Advertisment

ഒരു കുടുംബത്തിന് പെരുന്നാൾ ആഘോഷിക്കാൻ വേണ്ട എല്ലാ വിഭവങ്ങളും അടങ്ങിയതാണ് പെരുന്നാൾ കിറ്റ്. റമദാനിൽ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി മുൻ പ്രവാസികളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്യാൻ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. 

നാട്ടിലെ കോർഡിനേറ്റർമാരായ നാസർ ഹാജി കല്ലൻ, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, മുഹമ്മദ്‌ സിയാദ് എന്നിവരാണ് മാറാക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി മുൻ പ്രവാസികൾക്ക് കിറ്റുകൾ വിതരണം നടത്തിയത്.

പെരുന്നാൾ കിറ്റ് വിതരണം ചെയ്യാൻ പണവും കിറ്റും സംഭാവന നൽകി സഹകരിച്ച മുഴുവൻ കെഎംസിസി പ്രവർത്തകർക്കും സൗദി - മാറാക്കര പഞ്ചായത്ത്‌ കെഎംസിസി കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ശഖീഖ് തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ പുത്തൻ പീടിയേക്കൽ എന്നിവർ നന്ദി രേഖപ്പെടുത്തി.

Advertisment