/sathyam/media/media_files/ZKUOVKjzi8UTCncCZbyE.jpg)
ജിദ്ദ: കെ എം സി സി സെൻട്രൽ കമ്മിറ്റി സാമൂഹിക സാംസ്‌കാരിക പ്രവർത്തങ്ങളുടെ ഏകോപന വശ്യാർത്തം ഏർപ്പെടുത്തിയ ഹെൽപ് ഡെസ്‌ക്കും ഹജ്ജ് സെൽ ഓഫീസും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രെട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് എം.പി. ഉൽഘാടനം ചെയ്‌തു .
ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിനും വിശിഷ്യാ മുഴുവൻ മലയാളികൾക്കുമായു ള്ള ഒരു സേവാ കേന്ദ്രമായി ഹെൽപ് ഡെസ്‌ക് മാറട്ടെ എന്നദ്ദേഹം ആശംസിച്ചു.
സൗദി കെ എം സി സി നാഷണൽ കമ്മിറ്റി നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വെങ്ങാട്ട് , പാളയാട്ട് അഹമ്മദ് സാഹിബ്, സി കെ എ റസാഖ് മാസ്റ്റർ, വി പി മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, എ കെ ബാവ, ജലീൽ ഒഴുകൂർ, ശിഹാബ് താമരക്കുളം, ജലാൽ തേൻഹിപ്പാലം, ഷൌക്കത്ത് ഒഴുകൂർ,അഷ്‌റഫ് താഴെക്കോട്, ഹസ്സൻ ബത്തേരി, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, സിറാജ് കണ്ണവം,സുബൈർ വട്ടോളി, ലത്തീഫ് വയനാട്, ലത്തീഫ് കളരാന്തിരി, ഷക്കീർ മണ്ണാർക്കാട്, മുഹമ്മദ് മുസ്‌ലിയാർ, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളട്ട്, അലി പങ്ങാട്ട്, അഫ്സൽ നാറാണത്ത, നാസർ മമ്പുറം, തുടങ്ങിയവരും ജിദ്ദ കെഎംസിസി മണ്ഡലം, ഏരിയ കെഎംസിസി നേതാക്കളും പങ്കെടുത്തു.
നഗര വികസനാർത്ഥം പൊളിച്ചു പോയ പഴയ ജിദ്ദ കെഎംസിസി ഓഫീസ് സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് ഷറഫിയ്യ സഫയർ ഹോട്ടലിനു എതിർ വശത്താണ് പുതിയ ഹെൽപ് ഡെസ്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്.